India

ആക്രമണം യാത്രാ വിമാനങ്ങളെ മറയാക്കി !പാകിസ്ഥാൻ ചെയ്തത് മാപ്പർഹിക്കാത്ത യുദ്ധ കുറ്റകൃത്യം ; ഉപയോഗിച്ചത് തുർക്കി നിർമ്മിത ഡ്രോണുകൾ

ദില്ലി : കഴിഞ്ഞ ദിവസം വ്യോമാതിർത്തി ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഭാരതം. വിദേശകാര്യ മന്ത്രാലയം ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ആക്രമണത്തിന്റെയും അതിന് രാജ്യം നൽകിയ തിരിച്ചടിയുടെയും കൂടുതൽ വിശദാംശങ്ങൾ രാജ്യം പുറത്തു വിട്ടു. ഭട്ടിൻഡ സൈനിക താവളത്തിൽ ഡ്രോൺ ആക്രമണത്തിന് പാകിസ്ഥാൻ ശ്രമിച്ചു. തുർക്കി നിർമ്മിത ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. ഇന്ത്യയുടെ നാല് വ്യോമകേന്ദ്രങ്ങളാണു പാകിസ്ഥാൻ ലക്ഷ്യം വെച്ചത്. എന്നാൽ, ഇതെല്ലാം ഇന്ത്യൻ സൈന്യം വിജയകരമായി വിഫലമാക്കി. സിവിലിയൻ വിമാനങ്ങൾ മറയാക്കിയാണ് പാകിസ്താൻ ഡ്രോണുകൾ ഇന്ത്യയിലേക്കു പറത്തിയത്. ആക്രമണം നടക്കുന്ന സമയത്ത് സിവിലയന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാൻ വ്യോമപാത തുറന്നുകൊടുത്തു. ഈ സമയത്ത് ദമ്മാമില്‍ നിന്ന് ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യയുടെ തിരിച്ചടിയില്‍ സിവിലയന്‍ വിമാനങ്ങള്‍ക്ക് അപകടം വരുത്താനും അതിന്റെ ഉത്തരവാദിത്തം ഇന്ത്യയുടെ തലയിൽ അടിച്ചേൽപ്പിക്കാനുമുള്ള ഗൂഡാലോചനയാണ് പാകിസ്ഥാൻ നടത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷിയും എന്നിവർ വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.

നിയന്ത്രണ രേഖയിലുടനീളം പാകിസ്ഥാൻ വെടിവെപ്പ് നടത്തി. മോര്‍ട്ടാറുകളും ഹെലി കാലിബര്‍ ആര്‍ട്ടിലറികളുമുപയോഗിച്ച് ആക്രമണം നടത്തി. ഇന്ത്യയിലെ 36 കേന്ദ്രങ്ങളാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. ആക്രമിക്കാന്‍ ഉപയോഗിച്ചത് 500 ഡ്രോണുകളാണ് . അതില്‍ 400 എണ്ണവും ഇന്ത്യ വെടിവെച്ചിട്ടു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരിശോധിക്കാനാണ് ഡ്രോണുകൾ അയച്ചതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.

ഭാരതത്തിന്റെ പ്രത്യാക്രമണത്തിൽ പാകിസ്ഥാന്റെ ഏരിയല്‍ റഡാര്‍ തകർന്നു. പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി

Anandhu Ajitha

Recent Posts

ചുവപ്പിൽ നിന്ന് പച്ചയിലേക്ക് !! നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ്; ഡിസംബർ 19ന് ഭൂമിയോട് ഏറ്റവും അടുത്ത ദൂരത്തിൽ; ആകാംക്ഷയോടെ ശാസ്ത്രലോകം

പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…

2 minutes ago

നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ! 2 ടയറുകൾ പൊട്ടി ! വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ; യാത്രക്കാർ സുരക്ഷിതർ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…

50 minutes ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും !!! ഞെട്ടിക്കുന്ന പഠനം പുറത്ത്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

1 hour ago

മമ്മിയൂരിൽ പള്ളി നിർമ്മിച്ചവർ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുന്നു ? Mammiyur | SasikalaTeacher

മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…

1 hour ago

പലസ്‌തീന്‌ വേണ്ടി വാദിച്ച ഓസ്‌ട്രേലിയ ജൂതന്മാരെ ഭീകരർക്ക് ഇട്ടു കൊടുത്തതോ ?

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…

2 hours ago

ഹമാസ് വെടിവച്ചാൽ ഗാസയിൽ ചത്ത് വീഴുക പാകിസ്ഥാനി സൈനികർ ! വെട്ടിലായി അസിം മുനീർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…

2 hours ago