The audience is watching; the contestants still don't want to say that; Mohanlal said that seventy cameras were placed so that the people could see.
പ്രേക്ഷകരുടെ പ്രിയ ഷോയായ ബിഗ്‌ബോസ് മലയാളം സീസൺ ഫൈവ് 42 ദിനം പിന്നിടുകയാണ്. ഓരോ ദിനവും പ്രേക്ഷകരെ വളരെ ആവേശഭരിതരാക്കിയാണ് ബിഗ്‌ബോസ് മലയാളം സീസൺ ഫൈവ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ബിഗ്ബോസ് വേദിയിൽ നേരിട്ടെത്തിയിരിക്കുകയാണ്. നൂറു ദിവസത്തെ മത്സരത്തിൽ കഴിഞ്ഞ ആഴ്ചയിൽ ബിഗ്‌ബോസ് വീട്ടിൽ നടന്ന ചില കാര്യങ്ങൾ ചോദിക്കാനുണ്ട് എന്ന് പറഞ്ഞാണ് മോഹൻലാൽ ഷോ തുടങ്ങിയത്.
എല്ലാവർക്കും ഒരു വീഡിയോ കാണാം എന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ ഒരു വീഡിയോ പ്ലേ ചെയ്തു. റെനീഷയും അഞ്ജുവും സംസാരിക്കുന്ന ഒരു രംഗമായിരുന്നു ആദ്യം കാണിച്ചിരുന്നത്. ശേഷം സെറീന അടുക്കളയിൽ നിന്നും സംസാരിക്കുന്ന ഒരു രംഗവും അതിനു ശേഷം റിനോഷിൻറെ തോളിൽ കൈയ്യിട്ട് ലിവിംഗ് റൂമിൽ സാഗർ സംസാരിക്കുന്നതും അഖിൽ മാരാർ സംസാരിക്കുന്നതുമെല്ലാം വീഡിയോയിലൂടെ മോഹൻലാൽ കാണിച്ചു. അതേസമയം വീഡിയോയിൽ എല്ലാ മത്സരാർത്ഥികളും പറയുന്ന കാര്യം ഒന്നായിരുന്നു. എല്ലാം പ്രേക്ഷകർ കാണുന്നുണ്ട് എന്നാണ് ഇവരെല്ലാവരും പരസ്പരം പറഞ്ഞു കൊണ്ടിരിക്കുന്നത്.
മത്സരാർത്ഥികളുടെ ഈ സംസാരത്തിനെതിരെയാണ് മോഹൻലാൽ തുറന്നടിച്ചത്. നിങ്ങൾ പ്രേക്ഷകർക്ക് വേണ്ടിയാണോ ബിഗ്‌ബോസിൽ ഗെയിം കളിക്കാൻ വന്നതെന്നും നിങ്ങൾക്ക് വേണ്ടിയല്ലേ നിങ്ങൾ ഓരോരുത്തരും വന്നതെന്നും മോഹൻലാൽ എല്ലാവരോടും ചോദിച്ചു. പ്രേക്ഷകർ കണ്ടോളുമെന്നും നിങ്ങൾ പറയാതെ തന്നെ അത് എല്ലാവർക്കും അറിയാമെന്നും പത്തെഴുപത് ക്യാമറയിൽ ഷൂട്ട് ചെയ്യുന്നത് ജനങ്ങളെ കാണിക്കാൻ തന്നെയാണെന്നും മോഹൻലാൽ വ്യക്തമാക്കി. ഇത് ഇടക്കിടയ്ക്ക് നിങ്ങൾ ഓരോരുത്തരും പ്രത്യേകം പറയണ്ട ആവശ്യമില്ലെന്നും ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ജനം കാണുന്നുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…