BIGBOSS5

പ്രേക്ഷകർ കാണുന്നുണ്ട്;അത് മത്സരാർത്ഥികൾ ഇപ്പോഴും പറയണമെന്നില്ല;പത്തെഴുപത് ക്യാമറകൾ വെച്ചത് ജനം കാണാൻ തന്നെയാണെന്ന് മോഹൻലാൽ

പ്രേക്ഷകരുടെ പ്രിയ ഷോയായ ബിഗ്‌ബോസ് മലയാളം സീസൺ ഫൈവ് 42 ദിനം പിന്നിടുകയാണ്. ഓരോ ദിനവും പ്രേക്ഷകരെ വളരെ ആവേശഭരിതരാക്കിയാണ് ബിഗ്‌ബോസ് മലയാളം സീസൺ ഫൈവ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ബിഗ്ബോസ് വേദിയിൽ നേരിട്ടെത്തിയിരിക്കുകയാണ്. നൂറു ദിവസത്തെ മത്സരത്തിൽ കഴിഞ്ഞ ആഴ്ചയിൽ ബിഗ്‌ബോസ് വീട്ടിൽ നടന്ന ചില കാര്യങ്ങൾ ചോദിക്കാനുണ്ട് എന്ന് പറഞ്ഞാണ് മോഹൻലാൽ ഷോ തുടങ്ങിയത്.

എല്ലാവർക്കും ഒരു വീഡിയോ കാണാം എന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ ഒരു വീഡിയോ പ്ലേ ചെയ്തു. റെനീഷയും അഞ്ജുവും സംസാരിക്കുന്ന ഒരു രംഗമായിരുന്നു ആദ്യം കാണിച്ചിരുന്നത്. ശേഷം സെറീന അടുക്കളയിൽ നിന്നും സംസാരിക്കുന്ന ഒരു രംഗവും അതിനു ശേഷം റിനോഷിൻറെ തോളിൽ കൈയ്യിട്ട് ലിവിംഗ് റൂമിൽ സാഗർ സംസാരിക്കുന്നതും അഖിൽ മാരാർ സംസാരിക്കുന്നതുമെല്ലാം വീഡിയോയിലൂടെ മോഹൻലാൽ കാണിച്ചു. അതേസമയം വീഡിയോയിൽ എല്ലാ മത്സരാർത്ഥികളും പറയുന്ന കാര്യം ഒന്നായിരുന്നു. എല്ലാം പ്രേക്ഷകർ കാണുന്നുണ്ട് എന്നാണ് ഇവരെല്ലാവരും പരസ്പരം പറഞ്ഞു കൊണ്ടിരിക്കുന്നത്.

മത്സരാർത്ഥികളുടെ ഈ സംസാരത്തിനെതിരെയാണ് മോഹൻലാൽ തുറന്നടിച്ചത്. നിങ്ങൾ പ്രേക്ഷകർക്ക് വേണ്ടിയാണോ ബിഗ്‌ബോസിൽ ഗെയിം കളിക്കാൻ വന്നതെന്നും നിങ്ങൾക്ക് വേണ്ടിയല്ലേ നിങ്ങൾ ഓരോരുത്തരും വന്നതെന്നും മോഹൻലാൽ എല്ലാവരോടും ചോദിച്ചു. പ്രേക്ഷകർ കണ്ടോളുമെന്നും നിങ്ങൾ പറയാതെ തന്നെ അത് എല്ലാവർക്കും അറിയാമെന്നും പത്തെഴുപത് ക്യാമറയിൽ ഷൂട്ട് ചെയ്യുന്നത് ജനങ്ങളെ കാണിക്കാൻ തന്നെയാണെന്നും മോഹൻലാൽ വ്യക്തമാക്കി. ഇത് ഇടക്കിടയ്ക്ക് നിങ്ങൾ ഓരോരുത്തരും പ്രത്യേകം പറയണ്ട ആവശ്യമില്ലെന്നും ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ജനം കാണുന്നുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

anaswara baburaj

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

9 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

9 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

9 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

10 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

11 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

11 hours ago