എസ്. ഷാനവാസ്, വി. ശിവൻകുട്ടി
എസ്എസ്എല്‍സി പരീക്ഷയില്‍ മാര്‍ക്ക് വാരിക്കോരി നല്‍കുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശബ്ദരേഖയിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നേരത്തെ വിദ്യാഭ്യാസ ഡയറക്ടറുടെ നിലപാട് വി. ശിവന്‍കുട്ടി തള്ളിക്കളഞ്ഞിരുന്നു. പൊതുവിദ്യാഭ്യാസം സംരക്ഷിക്കലും മെച്ചപ്പെടുത്തലുമാണ് സര്‍ക്കാര്‍ നയമെന്നും വിദ്യാഭ്യാസ ഡയറക്ടർ ആഭ്യന്തരയോഗത്തില്‍ പറഞ്ഞത് സര്‍ക്കാര്‍ നയമല്ലെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.
അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് പോലും എ പ്ലസ് ലഭിക്കുന്നു എന്നായിരുന്നു പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വെളിപ്പെടുത്തൽ. എസ്എസ്എൽസി ചോദ്യപേപ്പർ തയ്യാറാക്കുന്ന ശില്പശാലയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമർശം. യോഗത്തിൽ സംസാരിച്ച ഡിജിഇയുടെ ശബ്ദമാണ് പുറത്ത് വന്നത്.
“എല്ലാവരും എ പ്ലസിലേക്ക്… ‘എ’ കിട്ടുക ‘എ പ്ലസ്’ കിട്ടുക എന്നത് നിസ്സാര കാര്യമാണോ? 69,000 പേർക്ക് എല്ലാവർഷവും എ പ്ലസ് കിട്ടുക എന്ന് വെച്ചാൽ..? എനിക്ക് നല്ല ഉറപ്പുണ്ട്.. അക്ഷരം കൂട്ടി വായിക്കാൻ കഴിയാത്ത കുട്ടികൾ പോലും അതിലുണ്ട്. അതിലെ ഏറ്റവും വലിയ ചതി എന്ന് പറയുന്നത്.. നിനക്ക് ഇല്ലാത്ത കഴിവ് ഉണ്ടെന്ന് ആ കുട്ടിയോട് പറയുന്നതാണ് ” ശബ്ദരേഖയിൽ പറയുന്നു. മുന്‍പ് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗം യൂറോപ്പിനോടാണ് താരതമ്യം ചെയ്തിരുന്നതെങ്കില്‍ ഇന്ന് ബിഹാറിനോടും യുപിയോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിമര്‍ശിച്ചിരുന്നു.
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…