The auto driver refused to take the dead body home, there was no money to call an ambulance; The young man carried his wife's lifeless body on his shoulders and walked for kilometers! Finally, the police arranged the vehicle
വിശാഖപ്പട്ടണം: ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന യുവാവിന് പോലീസെത്തി വാഹന സൗകര്യമൊരുക്കി.ഒഡിഷ സ്വദേശിയായ 32 കാരനാണ് ഭാര്യയുടെ മൃതദേഹം ചുമലിലേറ്റിയത്.മൃതദേഹം വീട്ടിലെത്തിക്കാൻ ഓട്ടോ ഡ്രൈവർ വിസ്സമ്മതിച്ചു,ആംബുലൻസ് വിളിക്കാൻ പണവുമില്ല. തുടർന്നാണ് ഇയാൾ മൃതദേഹം ചുമലിലേറ്റിയത്.ഇത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാഹന സൗകര്യമൊരുക്കി.
ഒഡിഷ സ്വദേശിയായ എഡെ സാമലു കഴിഞ്ഞ ദിവസമാണ് ഭാര്യയെ വിശാഖപ്പട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്ക് പ്രതികരിക്കാതായതോടെ ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. 130 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ഭാര്യയെ എത്തിക്കാൻ ഇയാൾ ഓട്ടോ വിളിച്ചു. എന്നാൽ പകുതിയെത്തിയതോടെ ഭാര്യ മരിച്ചു.
തുടർന്ന് യാത്ര ചെയ്യാൻ ഓട്ടോ ഡ്രൈവർ വിസ്സമ്മതിച്ചതോടെ കൈയിലുള്ള 2000 രൂപ നൽകിയ ഇയാൾ ഭാര്യയുടെ മൃതദേഹവുമായി പുറത്തിറങ്ങി ചുമലിലേറ്റി നടക്കാൻ തുടങ്ങി. നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതോടെ പോലീസെത്തി ആംബുലൻസിന് 10000 രൂപ സംഘടിപ്പിച്ച് നൽകി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…