Sunday, May 19, 2024
spot_img

മൃതദേഹം വീട്ടിലെത്തിക്കാൻ ഓട്ടോ ഡ്രൈവർ വിസ്സമ്മതിച്ചു,ആംബുലൻസ് വിളിക്കാൻ പണമില്ല; ഭാര്യയുടെ ചേതനയറ്റ ശരീരം ചുമലിലേറ്റി യുവാവ് നടന്നത് കിലോമീറ്ററുകളോളം! ഒടുവിൽ വാ​ഹന സൗകര്യമൊരുക്കി പോലീസ്

വിശാഖപ്പട്ടണം: ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി കിലോമീറ്ററുകൾ നടന്ന യുവാവിന് പോലീസെത്തി വാഹന സൗകര്യമൊരുക്കി.ഒഡിഷ സ്വദേശിയായ 32 കാരനാണ് ഭാര്യയുടെ മൃതദേഹം ചുമലിലേറ്റിയത്.മൃതദേഹം വീട്ടിലെത്തിക്കാൻ ഓട്ടോ ഡ്രൈവർ വിസ്സമ്മതിച്ചു,ആംബുലൻസ് വിളിക്കാൻ പണവുമില്ല. തുടർന്നാണ് ഇയാൾ മൃതദേഹം ചുമലിലേറ്റിയത്.ഇത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി വാ​ഹന സൗകര്യമൊരുക്കി.

ഒഡിഷ സ്വദേശിയായ എഡെ സാമലു കഴിഞ്ഞ ദിവസമാണ് ഭാര്യയെ വിശാഖപ്പട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സക്ക് പ്രതികരിക്കാതായതോടെ ഭാര്യയെ വീട്ടിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. 130 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് ഭാര്യയെ എത്തിക്കാൻ ഇയാൾ ഓട്ടോ വിളിച്ചു. എന്നാൽ പകുതിയെത്തിയതോടെ ഭാര്യ മരിച്ചു.

തുട‌ർന്ന് യാത്ര ചെയ്യാൻ ഓട്ടോ ഡ്രൈവർ വിസ്സമ്മതിച്ചതോടെ കൈയിലുള്ള 2000 രൂപ നൽകിയ ഇയാൾ ഭാര്യയുടെ മൃതദേഹവുമായി പുറത്തിറങ്ങി ചുമലിലേറ്റി നടക്കാൻ തുടങ്ങി. നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതോടെ പോലീസെത്തി ആംബുലൻസിന് 10000 രൂപ സംഘടിപ്പിച്ച് നൽകി.

Related Articles

Latest Articles