സിറാജുദ്ദീൻ, അസ്മ
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. അഞ്ചാമത്തെ പ്രസവമായിരുന്നു അസ്മയുടേത്. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കുമായിരുന്നു. യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ ആരോപിച്ചിരുന്നു. ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…