Kerala

‘മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയനാണ് ബോട്ടുടമ; മത്സ്യബന്ധന തോണി വാങ്ങി രൂപമാറ്റം നടത്തി’ ഗുരുതരാരോപണങ്ങളുമായി മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി.എസ്.ജോയി

മലപ്പുറം : താനൂരില്‍ അപകടത്തിനിടയാക്കിയ വിനോദസഞ്ചാര ബോട്ട്, ബോട്ട് മാന്വൽ അനുശാസിക്കുന്ന നിബന്ധനകൾ പ്രകാരം നിർമിച്ച ബോട്ടല്ലെന്ന് ആരോപണം. മത്സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി രൂപമാറ്റം നടത്തി ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ബോട്ട്. മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് രേഖയെന്ന രീതിയിൽ ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നുവെന്ന് മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി.എസ്.ജോയി ഫെയ്സ്ബുക്കിലൂടെ ആരോപിച്ചു.

ഒരു മാസം മുൻപ് വരെ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സർവീസ് നടന്നത്. പരാതി വ്യാപകമായപ്പോൾ മന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അനുമതി നൽകിയതെന്ന് പറയപ്പെടുന്നു. 18 പേരെ മാത്രം കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കുത്തിക്കയറ്റി. ആറേകാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേകാൽ വരെ ആളെ കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണെന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു.

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വി.എസ്.ജോയി ഫെയ്സ്ബുക്കിൽ പങ്ക് വച്ച കുറിപ്പ് വായിക്കാം

താനൂർ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാജ്ഞലികൾ

മരണപ്പെട്ടവർ അല്ലാ..?

അധികാരി വർഗത്തിന്റെ അനാസ്‌ഥ കാരണം കൊല്ലപ്പെട്ടവർ..

അപകടത്തിൽ പെട്ട അറ്റ്ലാന്റിക്ക് എന്നു പേരുള്ള ബോട്ട് മാന്വൽ അനുസരിച്ചു നിർമിച്ച ബോട്ട് അല്ല മറിച്ചു മൽസ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന തോണി വാങ്ങി അൽട്രേഷൻ നടത്തി നിർമ്മിച്ചതാണ്..

മുനിസിപ്പാലിറ്റിയുടെയോ ടൂറിസം വകുപ്പിന്റെയോ അനുമതിയോ മതിയായ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഈ സംവിധാനത്തിന് ആകെ ഉണ്ടായിരുന്നത് തുറമുഖ വകുപ്പിന്റെ അനുമതി പത്രം മാത്രമായിരുന്നു. ഒരു മാസം മുൻപ് വരെ ആ അനുമതി പോലുമില്ലാതെ ആണ് ബോട്ട് സർവീസ് നടന്നത്. പരാതി വന്നപ്പോൾ മന്ത്രി ഓഫിസ് ഇടപെട്ടാണ് അനുമതി നൽകിയത് എന്ന് പറയപ്പെടുന്നു..

18 പേരെ കയറ്റാവുന്ന ബോട്ടിൽ കുട്ടികളടക്കം ഇരട്ടിയിലധികം ആളുകളെ കയറ്റി ആറേകാലിന് അവസാനിപ്പിക്കേണ്ടുന്ന യാത്ര എഴേകാൽ വരെ ആളെ വിളിച്ചു കയറ്റി ക്ഷണിച്ചു വരുത്തിയ ദുരന്തമാണ്. പ്രദേശത്തെ മന്ത്രിയുടെ അടുപ്പക്കാരനായ സിപിഎം നേതാവിന്റെ അനിയൻ ആണ് ബോട്ടിന്റെ ഉടമ എന്നതുകൊണ്ട് നിയമ സംവിധാനങ്ങൾ ഈ അനധികൃത സംവിധാനത്തിന് മുന്നിൽ തല കുനിച്ചു നിന്നതിന്റെ അനന്തര ഫലമാണ് ഈ അപകടം. അപകടത്തെ കുറിച്ച് അടിയന്തരമായി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം.

Anandhu Ajitha

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

5 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

1 hour ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

2 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

2 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

2 hours ago