International

ഹമാസ് തീവ്രവാദികൾ ചെയ്ത് കൂട്ടിയത് കണ്ണില്ലാ ക്രൂരത !രക്ഷനേടി ആളുകൾ ഒളിച്ച ബങ്കറിൽ ഗ്യാസ് തുറന്നു വിട്ടു ! ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ നടന്ന നരനായാട്ടിൽ ജീവനോടെ അവശേഷിച്ചയാളുടെ വെളിപ്പെടുത്തൽ !

ജറുസലം : തെക്കൻ ഇസ്രയേലിലെ കിബുറ്റ്സ് നഗരത്തിലെ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ നരനായാട്ടിൽ സ്വദേശീയരും വിദേശീയരുമായ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. 260 ലധികം മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കണ്ടെടുത്തത്. ഇതിലേറെയും ചെറുപ്പക്കാരാണ്. ഗാസാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ അകലെയാണു കിബുറ്റ്സ് . വെള്ളിയാഴ്ച രാത്രിയിലെ നൃത്തപരിപാടിക്കുശേഷം ക്യാംപുകളിൽ മിക്കവാറും പേർ ഉറക്കത്തിലായിരിക്കെയാണ് രാവിലെ ആക്രമണമുണ്ടായത്.

അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പിൽനിന്നു രക്ഷപ്പെടാനായി പലവഴിക്കായി ചിതറിയോടിയവരിൽ പലരും 6 മണിക്കൂറിലേറെ മരുഭൂമിയിലെ കുറ്റിക്കാട്ടിലും മറ്റും ഒളിച്ചിരുന്നു. ഒട്ടേറെപ്പേരെ ഹമാസ് സംഘം പിടിച്ചുകൊണ്ടുപോയി. അടുത്ത പ്രദേശമായ റഹാത്തിൽനിന്നുള്ള ഇസ്രയേൽ പൗരന്മാരായ അറബ് വംശജരാണ് ഒടുവിൽ ട്രക്കുകളിലെത്തി പരുക്കേറ്റവരെ അടക്കം രക്ഷിച്ചത്. സംഭവസ്ഥലത്ത് ആയിരത്തോളം കാറുകളാണു ചിതറിക്കിടക്കുന്നത്. വാഹനങ്ങളുടെ ടയറുകൾ വെടിവച്ചു തകർത്തിരുന്നു.

ഗ്രൗണ്ടിന് സമീപം ബങ്കറുകളുണ്ടായിരുന്നു. നിരവധിയാളുകൾ ഇവിടെ അഭയം പ്രാപിച്ചുവെങ്കിലും പിന്നാലെയെത്തിയ ഹമാസ് തീവ്രവാദികൾ ഇവർക്ക് നേരെ നിറയൊഴിക്കുകയും ഗ്യാസ് തുറന്നു വിടുകയും ചെയ്തു. ആറ് പേർ മാത്രമാണ് വിധിയെയും അതിജീവിച്ച് ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവൽ ഗ്രൗണ്ടിൽ ജീവനോടെ രക്ഷപ്പെട്ടത്. ഇതിൽ ഒരാളായ സീമർമാൻ അന്ന് നടന്ന കാര്യങ്ങൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി .

“അപ്രതീക്ഷിതമായുണ്ടായ റോക്കറ്റ് ആക്രമണത്തിൽനിന്നു രക്ഷ തേടി ഓടുന്നതിനിടെ, ഒരു കാറിലാണ് സമീപത്തെ ബങ്കറിനു സമീപമെത്തിയത്. സംഗീത പരിപാടിക്കെത്തിയ 40–50 പേർ അപ്പോഴേക്കും ബങ്കറിൽ അഭയം തേടി എത്തിയിരുന്നു. ബങ്കറിനുള്ളിൽ ആദ്യം പ്രവേശിച്ച ഞാൻ ഏറ്റവും പിന്നിലായിരുന്നു. പിന്നാലെ കയറിയവർ മുന്നിലായും നിരന്നു.

പുറത്ത് പോലീസും അക്രമികളും തമ്മിൽ നടക്കുന്ന പോരാട്ടത്തിന്റെ ശബ്ദം ബങ്കറിനുള്ളിലും കേൾക്കാമായിരുന്നു. അക്രമികളുടെ കണ്ണിൽപ്പെടാതിരിക്കാൻ നിശബ്ദരായിരിക്കുന്ന സമയത്താണ് അവർ ബങ്കറിനുള്ളിലേക്കു ഗ്യാസ് തുറന്നുവിട്ടത്. ഹോളോകോസ്റ്റിനിടെ ജൂതൻമാരെ കൊലപ്പെടുത്താൻ നാസികൾ ഉപയോഗിച്ചിരുന്ന ഗ്യാസ് ചേംബറാണ് ഈ സമയത്ത് ഓർമ വന്നത്. ഗ്യാസ് തുറന്നുവിട്ടതോടെ ശ്വാസം എടുക്കാൻ പോലും സാധിക്കാത്ത സാഹചര്യമായി. പരമാവധി 30 സെക്കൻഡ് വരെ മാത്രമേ ഇത്തരം ഘട്ടത്തിൽ പിടിച്ചു നിൽക്കാനാകൂ.

ഗ്യാസ് തുറന്നുവിട്ടതിനു പിന്നാലെ സായുധരായ അക്രമികൾ ബങ്കറിനുള്ളിൽ പ്രവേശിച്ച് തലങ്ങും വിലങ്ങും വെടിയുതിർത്തു. ഇടയ്ക്ക് അവർ ചെറു ഗ്രനേഡുകൾ ഉപയോഗിച്ചും ആക്രമണം നടത്തി.

‘വെടിവയ്പിൽ ഒട്ടേറെപ്പേർ മരിച്ചുവീണു. നിമിഷങ്ങൾക്കകം എനിക്കു ചുറ്റം മൃതദേഹങ്ങൾ നിറഞ്ഞു. എനിക്കു ചുറ്റുമുള്ള മൃതദേഹങ്ങൾ അക്രമികളുടെ വെടിവയ്പ്പിൽ കവചമായി മാറി. ആ അവസ്ഥയിൽ മണിക്കൂറുകളാണ് ഞാൻ ബങ്കറിനുള്ളിൽ ചെലവഴിച്ചത്. ഏതു സമയവും മരണം തേടിയെത്താമെന്നു ഭയന്ന് മൃതദേഹങ്ങൾക്കൊപ്പം അവിടെ കിടന്നു. ഗ്യാസ് തുറന്നുവിട്ടതു നിമിത്തമുണ്ടായ അസ്വസ്ഥതകൾക്കിടെ സമാധാനപരമായ ഒരു മരണം ഞാൻ ആഗ്രഹിച്ചു. അദ്ഭുതമെന്നു പറയട്ടെ, ആ ബങ്കറിനുള്ളിൽനിന്ന് പരുക്കുകളുമായി ജീവിതത്തിലേക്കു തിരിച്ചെത്തിയ ആറു പേരിൽ ഒരാളായി ഞാനും. ആക്രമണം നടക്കുന്നതിനു മുൻപ് ഞങ്ങളെല്ലാം അവിടെ ആഘോഷത്തിലായിരുന്നു. ആടിയും പാടിയും ആഘോഷിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെപ്പേർ അവിടെയുണ്ടായിരുന്നു. ആരുടെയും മതവും വിശ്വാസവും അവിടെ പ്രസക്തമായിരുന്നില്ല. ഓരോരുത്തരും എവിടെ നിന്നാണ് വരുന്നതെന്നതു പോലും പ്രസക്തമായിരുന്നില്ല’ – സീമർമാൻ പറഞ്ഞു.

Anandhu Ajitha

Recent Posts

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

35 mins ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

39 mins ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

1 hour ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

2 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

2 hours ago

ഇതാണ് ഭാരതം !രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ

2 hours ago