The calculations were not mistaken, and the Pragyan rover was released from the lander module; Next 14 days critical tests; Seeking South Pole Minerals
ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ കണക്കുകൂട്ടലുകൾ പിഴച്ചില്ല! ലാൻഡിങ് സൃഷ്ടിച്ച പൊടിപടലങ്ങൾ അടങ്ങിയതോടെ, വിക്രം ലാന്‍ഡറില്‍ നിന്നും പ്രഗ്യാൻ റോവർ പുറത്തിറങ്ങി. റോവര്‍ ഇനി തിരയുക ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ധാതുസമ്പത്തിനെ. ചന്ദ്രോപരിതലത്തിലെ മണ്ണിലെയും പാറകളിലേയും ഘടകങ്ങളെക്കുറിച്ച് പഠിക്കുക, ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യത്തെക്കുറിച്ച് മനസ്സിലാക്കുക എന്നതാണ് റോവറിന്റെ പ്രധാന ദൗത്യം. റോവർ സഞ്ചരിക്കുന്ന ഇടത്തുനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ലാൻഡറിലേക്കും അവിടെ നിന്ന് ഇസ്രോ മിഷൻ കൺട്രോളിലേക്കും ലഭിക്കും. അടുത്ത 14 ദിവസം, പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ നിന്നും ചിത്രങ്ങളും വിവരങ്ങളും അയയ്ക്കും. 14 ദിവസത്തിന് ശേഷം പതിയെ പ്രവർത്തനം മന്ദഗതിയിലാകും. കാരണം സൗരോർജ്ജ സെല്ലുകൾ വഴിയാണ് റോവർ പ്രവർത്തിക്കുന്നത്.
ചന്ദ്രോപരിതലത്തിലെ മേല്‍മണ്ണിന്റെ സവിശേഷതകള്‍ പ്രഗ്യാന്‍ റോവര്‍ പഠനവിധേയമാക്കും. വൈദ്യുത ചാര്‍ജ്ജ് സ്ഥിരം വൈദ്യുതിയായി നിലനിര്‍ത്താനുള്ള കഴിവ് ചന്ദ്രന്റെ മേല്‍മണ്ണായ മൂണ്‍ റിഗോലത്തിനുണ്ടെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ ചന്ദ്രോപരിതലത്തില്‍ നിന്നും ശേഖരിക്കുന്ന റിഗോലത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങളെ പ്രതീക്ഷയോടെയാണ് ശാസ്ത്രലോകം കാത്തിരിക്കുന്നത്.
ഭൂമിയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി പുതിയ ഊര്‍ജ്ജ ശ്രോതസ് കണ്ടെത്താനും പ്രഗ്യാന്‍ റോവറിന്റെ പര്യവേഷണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഹീലിയം 3യുടെ വലിയ നിക്ഷേപം ചന്ദ്രനിലുണ്ട്. യുറേനിയത്തെക്കാള്‍ 800 മടങ്ങ് കൂടുതല്‍ ഊര്‍ജ്ജം ഉല്പാദിക്കാനുള്ള ശേഷി ഹീലിയത്തിനുണ്ട്. റേഡിയോ ആക്ടീവ് അല്ലാത്ത വസ്തുവാണ് ഹീലിയം. ഇതുവരെ കണ്ടെത്താനാവാത്ത ധാതുക്കളുടെ സാന്നിധ്യവും ഒരു ചാന്ദ്രദിവസം (ഭൂമിയിലെ 14 ദിവസം) നീളുന്ന പര്യവേക്ഷണത്തില്‍ കണ്ടെത്താന്‍ കഴിയുമെന്നും പ്രതീക്ഷകളുണ്ട്.
ആറ് ചക്രമുള്ള റോബോട്ടിക് വാഹനമായ പ്രഗ്യാന്‍ റോവറിന് ഒരു ചാന്ദ്രദിനമാണ് ആയുസുള്ളത്. ഭൂമിയിലെ 14 ദിവസങ്ങളാണ് ഒരു ചാന്ദ്രദിനം. 26 കിലോഗ്രാം ഭാരമുള്ള പ്രഗ്യാന്‍ റോവറില്‍ രണ്ട് പരീക്ഷണ ഉപകരണങ്ങളാണ് ഉള്ളത്. LIBS (LASER Induced Breakdown Spectroscope) ആണ് ഒരു പേലോഡ്. ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെക്കുറിച്ച് വിവരം ഈ പേലോഡ് നല്‍കും. APXS ( Alpha Particle X-ray Spectrometer) ആണ് രണ്ടാമത്തെ പേലോഡ്. ചന്ദ്രോപരിതലത്തിലെ രാസപദാര്‍ഥങ്ങളുടെയും ഖനിജദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച പരീക്ഷണമായിരിക്കും നടത്തുക.
ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്ത വിക്രം ലാൻഡറിന് ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് വിക്രം സാരാഭായിയുടെ സ്മരാണര്‍ത്ഥമാണ് ആ പേര് നല്‍കിയത്. 1749.86 കിലോഗ്രാമാണ് വിക്രം ലാന്‍ഡറിന്റെ ഭാരം. ചന്ദ്രയാന്‍ 2വിന്റെ ഓര്‍ബിറ്ററുമായാണ് ലാൻഡർ ആശയവിനിമയം നടത്തുക. ഒരു ചാന്ദ്രദിനമാണ് ആയുസ്. ഒരു ചാന്ദ്രദിനമെന്നത് ഭൂമിയിലെ 14 ദിവസങ്ങളാണ്. നാല് പരീക്ഷണ ഉപകരണങ്ങളാണ് ലാന്‍ഡറിലുള്ളത്.
ഉപരിതലത്തിലെ പ്ലാസ്മ സാന്ദ്രതയും അതിലെ മാറ്റങ്ങളും കണ്ടെത്തുന്നതിനായുള്ള RAMBHA LP (Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere) എന്ന പേലോഡാണ് ആദ്യത്തേത്. ChaSTE (Chandra’s Surface Thermo physical Experiment) എന്ന പേലോഡാണ് രണ്ടാമത്തേത്. ധ്രുവ മേഖലക്ക് സമീപത്തെ ചന്ദ്രോപരിതലത്തിലെ താപ വസ്തുക്കളെ സംബന്ധിച്ച വിവരം ശേഖരിക്കുക എന്നതാണ് ഈ പേലോഡിന്റെ ദൗത്യം. ചന്ദ്രനില്‍ ലാന്‍ഡര്‍ ഇറങ്ങുന്ന സ്ഥലത്തും പരിസരങ്ങളിലുമുള്ള ഭൂകമ്പതരംഗങ്ങളെ അളക്കുക എന്നതാണ് നാലാമത്തെ പേലോഡായ ILSA (Instrument for Lunar Seismic Activity)യുടെ ദൗത്യം. നാലാമത്തെ പേലോഡായ NASA Playload, LRA – LASER Retroreflector Arrayയുടെ ദൗത്യം ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരനിര്‍ണയ പഠനങ്ങള്‍ നടത്തുക എന്നതാണ്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…