Celebrity

ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്ട്രീയം കലർത്താതെ ഒപ്പം നിന്ന കേന്ദ്ര ഭരണകൂടം ഈ വിജയത്തിൽ അഭിനന്ദനം അർഹിക്കുന്നു; മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് നമ്മൾ ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു

ഭാരതത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ വിജയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ശാസ്ത്ര പഠനം ലഹരിയാക്കുക, അതിലും വലിയ മാനവ സേവ വേറെയില്ല എന്ന് ഹരീഷ് പേരടി കുറിച്ചു. 23/7/2023 എന്ന ദിവസവും 6.04 എന്ന സമയവും ജനിച്ച തിയതിയേക്കാൾ പ്രാധന്യത്തോടെ ഓർത്തുവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരാൾ ശാസ്ത്രജ്ഞൻ ആയി കഴിഞ്ഞാൽ അതുവരെയുള്ള അവരുടെ പഠനത്തിന്റെ മുഴുവൻ ചിലവും അവർക്ക് തിരിച്ചുകൊടുക്കുക്കണമെന്നും അത് രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട നയമായി പ്രഖ്യാപിക്കണമെന്നും ഹരീഷ് പേരടി ആവശ്യപ്പെടുന്നു. ചന്ദ്രയാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ച ഐഎസ്ആർഒ ശസ്ത്രഞ്ജരുടെ ചിത്രങ്ങൾക്ക് ഒപ്പം ആയിരുന്നു നടന്റെ പോസ്റ്റ്.

ഹരീഷ് പേരടിയുടെ പോസ്റ്റിന്റെ പൂർണരൂപം:

ഇവരാണ് ഇന്ന് നമ്മുടെ രാജ്യത്തിന്റെ അഭിമാനം കാത്തവർ…അഭിപ്രായ വിത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണ കൂടവും അഭിനന്ദനം അർഹിക്കുന്നു…കാരണം ഞങ്ങൾ മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന്..ഇനി പുതിയ തലമുറയോടാണ്..ഈ ഫോട്ടായിൽ കാണുന്നവർ മാത്രമല്ല..ഈ പോസ്റ്റിൽ പറയുന്നതു പോലെ ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിയർമാരും ഇതിന്റെ പിന്നിലുണ്ട്…ഇവരിൽ 90% വും സാധാരണ കുടുംബങ്ങളിൽ നിന്ന് വന്നവരാണ്…നിങ്ങൾ ഏത് സാമ്പത്തിക സാഹചര്യത്തിലാണെങ്കിലും മനസ്സ് വെച്ചാൽ നിങ്ങൾക്കും ഇങ്ങിനെയാകാൻപറ്റും…ജീവിത സാഹചര്യം നിങ്ങളെ ചിലപ്പോൾ ഹോട്ടൽ പണിയെടുക്കാൻ നിർബന്ധിക്കും ചിലപ്പോൾ ആരാന്റെ കാവൽകാരാനാകാൻ നിർബന്ധിക്കും…പക്ഷെ ആ ജോലികളൊക്കെ ആത്മാർത്ഥമായി ചെയ്തുകൊണ്ട് ഏത് സാഹചര്യത്തിലിരുന്നും ലക്ഷ്യത്തിനുവേണ്ടി പോരാടുക…അവസാനം വിജയം നിങ്ങൾക്കായിരിക്കും…നമ്മുടെ രാജ്യത്തിന് ഇനിയും നിറയെ ശാസ്ത്രജ്ഞൻമാരെ ആവിശ്യമുണ്ട്…ശാസ്ത്രജ്ഞൻമാർക്ക് പണിയില്ലാതാവുന്ന ഒരു കാലം ഇനി വരില്ല…അഥവാ അങ്ങിനെ വന്നാൽ എല്ലാ വീടുകളും ശാസ്ത്ര പുരകളാവും…പഠിക്കുക …പിന്നെയും പഠിക്കുക …ശാസ്ത്ര പഠനം ലഹരിയാക്കുക…അതിലും വലിയ മാനവ സേവ വേറെയില്ല..പിന്നെ കേന്ദ്ര സർക്കാറിനോട് ഒരു അഭ്യർത്ഥന..ഒരാൾ ശാസ്ത്രജ്ഞൻ അഥവാ ശാസ്ത്രഞ്ജയായി കഴിഞ്ഞാൽ അതുവരെയുള്ള അവരുടെ പഠനത്തിന്റെ മുഴുവൻ ചിലവും അവർക്ക് തിരിച്ചുകൊടുക്കുക…അത് രാജ്യത്തിന്റെ ഉത്തരവാദിത്വപ്പെട്ട നയമായി പ്രഖ്യാപിക്കുക…23/7/2023 എന്ന ദിവസവും 6.04 എന്ന സമയവും നമ്മൾ ജനിച്ച തിയ്യതിയേക്കാൾ പ്രാധന്യത്തോടെ ഓർത്തുവെക്കുക …അപ്പോൾ നിങ്ങൾ ആത്മാഭിമാനമുള്ള ഇന്ത്യക്കാരനാവും..ലോകത്തിനുമുഴുവൻ ആവിശ്യമുള്ള മനുഷ്യനാവും…ജയ് ISRO..ജയ് ഇന്ത്യാ..

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

12 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

13 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

13 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

14 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

15 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

15 hours ago