General

തലസ്ഥാനം പ്രതിഷേധ ചൂടിൽ !!അഞ്ജലിയുടെ മരണം: അന്വേഷണം മുതിർന്ന പോലീസ് ഓഫീസർശാലിനി സിങ്ങിനു കൈമാറി; റിപ്പോർട്ട് തേടി അമിത് ഷാ

ദില്ലി : ദില്ലി കഞ്ചവാലയിൽ അപകടത്തിൽപെട്ട് റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് യുവതി മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റിപ്പോർട്ട് തേടി. അന്വേഷണം ഡൽഹിയിലെ മുതിർന്ന പൊലീസ് ഓഫിസർ ശാലിനി സിങ്ങിനു കൈമാറിയിട്ടുണ്ട് . എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് അമിത് ഷാ കർശന നിർദേശം നൽകി.

ഡൽഹി അമൻ വിഹാർ സ്വദേശിനി അഞ്ജലി(20)യാണ് പുതുവത്സര ദിനത്തിൽ അതിക്രൂരമായി കൊല്ലപ്പെട്ടത് . ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി സുല്‍ത്താന്‍പുരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് യുവതിയെ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ചത്. അഞ്ജലിയെ വലിച്ചിഴച്ച് കാർ 12 കീലോമീറ്ററോളം മുന്നോട്ടു പോയി. വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ നഗ്‌ന മൃതദേഹം കാഞ്ചന്‍വാലയിലാണു കണ്ടെത്തിയത്.

സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി. യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന് ബന്ധുക്കൾ ആരോപിച്ചെങ്കിലും പൊലീസ് ഇത് നിഷേധിച്ചു. യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും കാറിലുണ്ടായിരുന്നവരുടെ മദ്യപരിശോധനയും പുറത്തുവന്നിട്ടില്ല.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

18 hours ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

18 hours ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

19 hours ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago