ഇരിങ്ങാലക്കുട: വെളിച്ചെണ്ണ വിതരണക്കാരനായ യുവാവിനെ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് ഒന്നര ലക്ഷം രൂപയും 50,000 രൂപയുടെ വെളിച്ചെണ്ണയും കവര്‍ന്നതായി പരാതി. ശനിയാഴ്ചയാണ് അക്രമം നടന്നത്. ബ്രാലം കെട്ടുചിറ ഷാപ്പ് പരിസരത്ത് ഒരുസംഘം ആളുകള്‍ തമ്മില്‍ വഴിയില്‍ തര്‍ക്കമുണ്ടായി. ഇതേസമയം, ഇതുവഴി വന്ന കൊടുങ്ങല്ലൂർ എസ്.എന്‍ പുരം പനങ്ങാട് സ്വദേശി ചാണാശേരി വീട്ടില്‍ വിധുന് ലാലിനെ (35) കാര്‍ തടഞ്ഞുനിര്‍ത്തി അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കാറില്‍ വെച്ച് ഇയാളെ മർദ്ദിച്ച് അവശനാക്കി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ വിധു ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കളക്ഷൻ തുകയായ ഒന്നരലക്ഷം രൂപയാണ് അക്രമികൾ കവർന്നത്. കാര്‍ അരിപ്പാലത്തിന് സമീപം ചിറകുളത്ത് ഒഴിഞ്ഞ പറമ്പിനോട് ചേര്‍ന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിന്റെ നാല് ടയറുകളും അക്രമികള്‍ കുത്തിപ്പൊട്ടിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട എസ്.ഐമാരായ കെ.എസ്. സുധാകരന്, എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
പന്തളം : 2026-ലെ (കൊല്ലവർഷം 1201) ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകാനുള്ള രാജപ്രതിനിധിയായി പന്തളം രാജകുടുംബാംഗം…
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…