politics

സഖാക്കൾ മിത്ത് വിവാദത്തിൽ വലയുമ്പോൾ അടുത്ത തലവേദനയുമായി കുട്ടിസഖാക്കൾ; ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ

മിത്ത് വിവാദത്തിൽ സി.പിഎം വലയുമ്പോൾ വീണ്ടും അടുത്ത വിവാദവുമായി കുട്ടിസഖാക്കളെത്തിയിരിക്കുകയാണ്. ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ രംഗത്ത്. മങ്കട ഗവൺമെന്റ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. നിന്റെ യോനി പുഷ്പങ്ങളിൽ പൂത്ത ചുവന്ന പൂക്കാലമാണ് പെണ്ണെ, നിനക്കവർ കൽപ്പിച്ച ഭ്രഷ്ട് എന്നാണ് പോസ്റ്ററിലുള്ളത്. ആർത്തവത്തെക്കുറിച്ച് പരോക്ഷമായി പറയുന്ന പോസ്റ്ററിലെ അശ്ലീല പ്രയോഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കോളജിൽ നവാഗതരെ വരവേൽക്കുന്നതിന്റെ ഭാഗമായി ക്യാമ്പസിൽ എസ്എഫ്‌ഐ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി തയ്യാറാക്കിയതാണ് വിവാദ പോസ്റ്ററെന്നാണ് പുറത്തുവരുന്ന വിവരം. കൂടാതെ, ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റ് എന്നും പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.

അതേസമയം, മുൻപ് കൊല്ലം ചവറ ബേബി ജോൺ മെമ്മോറിയൽ ഗവൺമെന്റ് കോളജിൽ നീതിദേവതയെ നഗ്നയാക്കി ചിത്രീകരിച്ച എസ്എഫ്‌ഐയുടെ പോസ്റ്ററും വിവാദമായിരുന്നു. നേരത്തെ തൃശൂർ കേരള വർമ്മ കോളജിൽ എസ്എഫ്‌ഐക്കാർ ലൈംഗിക ബന്ധത്തിലേർപ്പെടുന്ന യുവാവിന്റെയും യുവതിയുടെയും ചിത്രം വരച്ച് പോസ്റ്ററായി പ്രദർശിപ്പിച്ചതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

anaswara baburaj

Recent Posts

അരുണാചല്‍ പ്രദേശിലും സിക്കിമിലും ഭരണത്തുടര്‍ച്ച| അരുണാചലില്‍ ബിജെപി

അരുണാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ഭരണം നേടി. അറുപതു സീററുകളുള്ള അരുണാചലില്‍ 46 സീറ്റില്‍ ബിജെപി വിജയിച്ചു. സിക്കിം…

27 mins ago

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

2 hours ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

2 hours ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

3 hours ago