പ്രതീകാത്മക ചിത്രം
മനഃശാസ്ത്രജ്ഞയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിൽ സൈബര്‍ പൊലീസ് ആവശ്യപ്പെട്ട രേഖകള്‍ കോടതിയുടെ കര്‍ശന നിർദേശത്തെ തുടര്‍ന്ന് സമൂഹ മാദ്ധ്യമ കമ്പനിയായ ഫെയ്‌സ്ബുക്ക് കൈമാറി. രേഖകള്‍ കൈമാറാന്‍ കൂട്ടാക്കാതിരുന്ന ഫെയ്‌സ്‌ബുക്കിനെതിരെ നടപടിയെടുക്കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി പരിഗണിക്കാനിരിക്കേയാണു കമ്പനിയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത നടപടിയുണ്ടായത്. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഫെയ്‌സ്ബുക്ക് അവരുടെ ഉപഭോക്താവിന്റെ വ്യക്തിവിവരങ്ങള്‍ കോടതി നിര്‍ദേശത്തെ തുടര്‍ന്നു കൈമാറുന്നത്.
അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹാക്കറുടെ വിവരം ലഭ്യമാക്കണമെന്ന സൈബര്‍ പോലീസിന്റെ ആവശ്യം ആദ്യം മെറ്റ അംഗീകരിച്ചിരുന്നില്ല. പാകിസ്ഥാനില്‍ നിന്നുള്ള ഐപി മേൽവിലാസം ഉപയോഗിച്ചാണ് ഹാക്കർ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
അതേസമയം മറ്റൊരു കേസിൽ കിളിമാനൂരിലെ വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചവരുടെ വിവരങ്ങള്‍ വാട്ട്സ്ആപ്പ് നല്‍കാത്തതിനാല്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഉപഭോക്താവിന്റെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു വാട്ട്സ്ആപ്പ് .
ഇന്ത്യയിൽ പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിക്കണമെന്നും കോടതി ഉത്തരവിനെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന വാട്സാപ്പിനെതിരെ വാറന്റ് പുറപ്പെടുവിക്കണം എന്നുമായിരുന്നു സൈബര്‍ പൊലീസിന്റെ ആവശ്യം. അതേസമയം വാട്സാപ് മേധാവി നേരിട്ട് ഹാജരാകണമെന്ന കോടതിയുടെ ഉത്തരവും തുടര്‍ നടപടികളും ഹൈക്കോടതി സ്‌റ്റേ ചെയ്ത വിവരം വാട്ട്സ്ആപ്പിനായി ഹാജരായ അഭിഭാഷകൻ കോടതിയില്‍ ഹാജരാക്കി.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…