പോലീസ് പുറത്ത് വിട്ട രേഖാ ചിത്രങ്ങൾ
ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്ന് പേരുടെ രേഖാചിത്രങ്ങൾ പോലീസ് പുറത്ത് വിട്ടു. അതേസമയം തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നുവെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോയ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെ മുഖം ഓര്‍മയില്ലെന്നും കുട്ടി മൊഴി നൽകി. കൊല്ലം വിക്ടോറിയ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുട്ടിയെ പൊലീസ് സുരക്ഷയില്‍ വീട്ടിലെത്തിച്ചു.
നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകൽ സംഭവം നാലുദിവസം പിന്നിട്ടിരിക്കുകയാണ്. കുട്ടിയെ സുരക്ഷിതമായി തിരികെ കിട്ടിയെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെയും പൊലീസിന് ഒരു വിവരവുമില്ല. അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണു പൊലീസ്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലേക്കാണു പരിശോധന വ്യാപിപ്പിക്കുന്നത്.
ഓരോ പ്രദേശത്തും എത്തി സിസിടിവി ക്യാമറകൾ പരിശോധിച്ചും ദൃക്സാക്ഷി മൊഴികൾ കേന്ദ്രീകരിച്ചുമാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇതിനു പുറമേ ഫോൺകോൾ പരിശോധന, വാഹന പരിശോധന എന്നിവയും തകൃതിയായി നടക്കുന്നുണ്ട്. സംശയമുള്ളവരെ നിരീക്ഷിച്ചും സമാനസ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ആശ്രാമം മൈതാനത്ത് അബിഗേലിനെ ഉപേക്ഷിക്കുന്നതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. പകല്‍ 1.14 ന് കുട്ടിയെ ഒക്കത്തിരുത്തി ഒരു സ്ത്രീ ഓട്ടോയില്‍ നിന്നിറങ്ങി മൈതാനത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഭവത്തിന് മൂന്ന് ദിവസങ്ങൾക്കിപ്പുറവും പ്രതികളെ കണ്ടെത്താനാകാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. കൃത്യത്തിനു പിന്നിലെ ലക്ഷ്യവും ദുരൂഹമായി തുടരുകയാണ്. ആധുനിക സാങ്കേതികവിദ്യകളെല്ലാം ഉപയോഗിച്ചുള്ള അന്വേഷണമാണെന്നു പറയുമ്പോഴും പ്രതികള്‍ സഞ്ചരിച്ച കാറോ റൂട്ടോ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന്റെ ചുവടുപിടിച്ച് ചിലരെ ചോദ്യംചെയ്തിരുന്നെങ്കിലും അവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്നു വ്യക്തമായിട്ടുണ്ട്
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…