The center has taken action against harassment in the wrestling federation.
ദില്ലി : റെസ്‌ലിങ് ഫെഡറേഷനിലെ പീഡനങ്ങൾക്കെതിരേ നടപടിയെടുത്ത് കേന്ദ്രം. ഫെഡറേഷന്റെ എല്ലാപ്രവർത്തനങ്ങളും താത്‌കാലികമായി നിർത്തിവെക്കണമെന്ന് കായിക മന്ത്രാലയം അറിയിച്ചു.മേൽനോട്ടസമിതി ഫെഡറേഷൻറെ ദൈനംദിനപ്രവർത്തനങ്ങൾ ഉടൻ ഏറ്റെടുക്കും. താരങ്ങളുടെ റാങ്കിങ് മത്സരം റദ്ദാക്കാനും മത്സരാർഥികളിൽനിന്ന് ഈടാക്കിയ പ്രവേശനഫീസ് തിരിച്ചുനൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച സമരം തുടങ്ങിയപ്പോൾ ഫെഡറേഷനോട് 72 മണിക്കൂറിനകം വിശദീകരണം കൊടുക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. സമരംചെയ്ത ഗുസ്തിതാരങ്ങൾക്ക് രഹസ്യ അജൻഡയുണ്ടെന്നാണ് റെസ്‌ലിങ് ഫെഡറേഷൻ മറുപടിനൽകിയത്. താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒളിമ്പിക് അസോസിയേഷനും അന്വേഷണത്തിന് ഏഴംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്.നേരത്തേ, സംഘടനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു.
ഫെഡറേഷനിലെ ക്രമക്കേടുകളും ലൈംഗികാതിക്രമ ആരോപണങ്ങളും അന്വേഷിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന് അന്താരാഷ്ട്രതാരങ്ങളുടെ നേതൃത്വത്തിൽ നടത്തിവന്ന സമരം വെള്ളിയാഴ്ച രാത്രി പിൻവലിച്ചിരുന്നു. സമിതിയെ ഉടൻ പ്രഖ്യാപിക്കും. ലൈംഗികാതിക്രമപരാതികൾ അന്വേഷിക്കാൻ ഫെഡറേഷന് അഞ്ചംഗസമിതിയുണ്ടെന്ന് ഫെഡറേഷൻ കേന്ദ്രത്തിന് നൽകിയ വിശദീകരണത്തിൽ പറഞ്ഞു. പ്രതിഷേധിച്ച താരങ്ങളിൽനിന്ന് പരാതികിട്ടിയിട്ടില്ല. ഫെഡറേഷനെയും പ്രസിഡന്റിനെയും പരിശീലകരെയും ലക്ഷ്യമിട്ടുള്ള കെട്ടിച്ചമച്ച ആരോപണങ്ങളാണിത്. ആവശ്യപ്പെടുന്ന വിവരങ്ങൾ മന്ത്രാലയത്തിന് നൽകുമെന്നും ഫെഡറേഷൻ ജനറൽ സെക്രട്ടറി വി.എൻ. പ്രസൂദ് ഒപ്പുവെച്ച മറുപടിയിൽ പറയുന്നു.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…