Kerala

ഇൻസെന്റീവ് വർധിപ്പിച്ചതിലൂടെ കേന്ദ്രസർക്കാർ തങ്ങളുടെ വാക്കുപാലിച്ചു! രാഷ്ട്രീയം കളിക്കാതെ ആശാവർക്കർമാർക്ക് അർഹമായ ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ആശാ വർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിച്ചതിലൂടെ കേന്ദ്രസർക്കാർ തങ്ങളുടെ വാക്കുപാലിച്ചുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിൽ നിന്ന് പുറത്തിറക്കിയ പ്രസ്താവനയിലൂടെയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“കേരളം പ്രതിമാസ ഇൻസെന്റീവ് 7,000 കൊടുക്കുമ്പോൾ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര 10,000 രൂപയാണ് ആശമാർക്ക് നൽകുന്നത്. കേന്ദ്രസർക്കാർ ആശമാർക്ക് നൽകുന്ന പ്രതിമാസ ഇൻസെന്റീവ് രണ്ടായിരം രൂപയിൽ നിന്ന് 3500 രൂപയാക്കി ഉയർത്തിയ വിവരം കേന്ദ്ര ആരോഗ്യ സഹ മന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിരുന്നു എന്ന വിവരവും കേന്ദ്ര സർക്കാർ ലോക്സഭയെ അറിയിച്ചിട്ടുണ്ട്.

എന്നാൽ കേരളത്തിൽ നാളുകളായി തുടരുന്ന ആശ വർക്കർമാരുടെ സമരം സംസ്ഥാന വിഹിതം വർധിപ്പിക്കണം എന്ന ആവശ്യത്തിന്മേൽ ആണ്. നാഷണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗങ്ങളിലും ഇതര അവലോകന യോഗങ്ങളിലും ആശാവര്‍ക്കന്മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ആശാ വര്‍ക്കന്മാരുടെ ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവ വിഭവ ശേഷി സംബന്ധവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാന സര്‍ക്കാരുകളാണ് എന്നത് കേന്ദ്രസർക്കാർ ഒരിക്കൽ കൂടി പാർലമെൻറിൽ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിനെക്കൊണ്ട് കഴിയുന്ന എല്ലാ ആനുകൂല്യങ്ങളും ആശാവർക്കർമാർക്ക് വേണ്ടി ചെയ്യുന്നുണ്ട്. ആശാവർക്കർമാരെ ആരോഗ്യമേഖലയിലെ മുൻനിര പോരാളികളായാണ് കേന്ദ്രം പരിഗണിക്കുന്നത്. ഓരോ പദ്ധതിയുടെയും മുന്‍ഗണനയും ആവശ്യവും പരിഗണിച്ച് ആശാവര്‍ക്കന്മാരുടെ ഇന്‍സന്‍റീവില്‍ കാലാനുസൃതമായ മാറ്റം വരുത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇതിലേയ്ക്കായി സാങ്കേതികമായും സാമ്പത്തികമായും സഹായം ചെയ്യുന്നുണ്ട്. ഇതുകൂടാതെ പ്രധാന്‍മന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും പ്രധാന്‍മാന്ത്രി സുരക്ഷാ ബീമാ യോജനയില്‍ ഉള്‍പ്പെടുത്തി. അപകടത്തില്‍ മരണപ്പെടുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും അംഗവൈകല്യം വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപയുടെയും ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി. പ്രധാന്‍മന്ത്രി ശ്രാം യോഗി മാന്‍ധന്‍ പദ്ധതി പ്രകാരം പ്രതിമാസം 3000/- രൂപയുടെ പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. ആശാവര്‍ക്കര്‍ന്മാര്‍ക്കും ആശ്രിതര്‍ക്കുമായി പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും കേന്ദ്രസർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഇനിയെങ്കിലും ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കാതെ ആശാവർക്കർമാർക്ക് അർഹമായ ആനുകൂല്യം നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെടുന്നു”- രാജീവ്‌ ചന്ദ്രശേഖർ പ്രസ്താവിച്ചു.

Anandhu Ajitha

Recent Posts

നടിയെ ആക്രമിച്ച കേസ് ! പ്രതികളുടെ ശിക്ഷാ വിധി വൈകുന്നേരം മൂന്നരയ്ക്ക് ; ജഡ്ജിയുടെ മുന്നിൽ പൊട്ടിക്കരഞ്ഞും ദയ യാചിച്ചും കുറ്റവാളികൾ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…

4 minutes ago

14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയ

അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…

2 hours ago

മുൻ ഐ എസ് ഐ മേധാവിക്ക് 14 വർഷം കഠിന തടവ് വിധിച്ച് പാക് സൈനിക കോടതി I FORMER ISI CHIEF

അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…

2 hours ago

മണിക്കൂറുകൾ നീണ്ട മോദി ട്രമ്പ് ചർച്ച നടന്നതെങ്ങനെ? വ്യാപാരകരാർ യാഥാർഥ്യമാകുമോ?|MODI TRUMP DISCUSSION

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…

2 hours ago

നിരവധി പരാതികൾ ഉയരുന്നതിനിടയിൽ വഖഫ് സ്വത്ത് വീണ്ടും ചർച്ചയാകുന്നു

വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…

3 hours ago

ജീവിതത്തിൽ നേട്ടങ്ങൾ ഇങ്ങനെ ഉണ്ടാകും .SHUBADINAM 12 |

വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…

3 hours ago