Education

അദ്ധ്യാപകർക്ക് നിലവാരമില്ലെന്ന ആരോപണം അംഗീകരിക്കാനാകില്ല; കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ധ്യാപകരുടെ കൂട്ടരാജി

കോട്ടയം : കോട്ടയം കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകരും ജീവനക്കാരും കൂട്ടമായി രാജിവച്ചു. ഡീന്‍ ഉള്‍പ്പെടെ എട്ട് പേരാണ് ഇന്ന് രാജിവച്ചത്. മുന്‍ ഡയറക്ടര്‍ ശങ്കര്‍ മോഹനുമായി അടുപ്പമുള്ളവരാണ് രാജി വച്ചത്.

രാജി ജനുവരി 18-ന് തന്നെ ശങ്കര്‍ മോഹന് മുന്നാകെ സമർപ്പിച്ചതായാണ് രാജിവച്ചവര്‍ വ്യക്തമാക്കിയത് . അദ്ധ്യാപകർക്ക് ഗുണനിലവാരം ഇല്ലെന്ന ആരോപണം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഇവര്‍ വ്യക്തമാക്കി.

ഇന്ന് വൈകുന്നേരമായിരുന്നു ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ 50 ദിവസമായി വിദ്യാർത്ഥികൾ നടത്തിയ സമരം അവസാനിപ്പിച്ചത്. ഡയറക്ടറെ പുറത്താക്കുക എന്നതായിരുന്നു വിദ്യാർത്ഥികൾ മുന്നോട്ടു വച്ച പ്രധാന ആവശ്യം. അദ്ദേഹം കഴിഞ്ഞ ദിവസം രാജിവെച്ച സാഹചര്യത്തില്‍ പുതിയ ഡയറക്ടറെ കണ്ടെത്താനായി സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ച് ഉത്തരവിറക്കി.

ഡയറക്ടറെ മാറ്റുകയെന്ന ആവശ്യം കൂടാതെ തങ്ങള്‍ ഉന്നയിച്ച ബാക്കി 14 ആവശ്യങ്ങള്‍ക്കും മന്ത്രിയില്‍നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികളുടെ പ്രതിനിധിയായ ശ്രീദേവ് സുപ്രകാശും അറിയിച്ചു.

Anandhu Ajitha

Recent Posts

ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറവ് ! കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ്…

19 mins ago

ലണ്ടനിൽ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നിലയിൽ നേരിയ പുരോഗതി ! അക്രമി എത്തിയത് മൂന്ന് വർഷം മുമ്പ് മോഷണം പോയ ബൈക്കിൽ

ലണ്ടനിലെ ഹാക്ക്നിയിലെ ഹോട്ടലിൽ വെച്ച് വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി.ബർമിങ്ഹാമിൽ ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന…

40 mins ago

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

2 hours ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

2 hours ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

2 hours ago