General

മുഖ്യമന്ത്രിക്ക് വീണ്ടും കുരുക്ക്! നവകേരള സദസ്സിന്റെ സാമ്പത്തിക ക്രമക്കേടിൽ വിശദീകരണം തേടികേന്ദ്രം; നടപടി കേന്ദ്ര ഫണ്ട് ഉൾപ്പെടെ വകമാറ്റിയെന്ന പരാതിയിൽ

ദില്ലി: നവകേരള സദസ്സിന്റെ സാമ്പത്തിക ക്രമക്കേടിൽ വിശദീകരണം തേടി കേന്ദ്രസർക്കാർ. കേന്ദ്ര ഫണ്ട് ഉൾപ്പെടെ വകമാറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര ധനകാര്യ മന്ത്രാലയം ചീഫ് സെക്രട്ടറിയോടാണ് വിശദീകരണം തേടിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ 140 നിയോജക മണ്ഡലങ്ങളിലായാണ് നവകേരള സദസ്സ് സംഘടിപ്പിച്ചത്. ജനങ്ങളുടെ പരാതിയൾ കേൾക്കാനായി അവർക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നുവെന്നും പരാതികൾ കേട്ട് ഉടൻ തന്നെ അവയ്‌ക്ക് പരിഹാരം നൽകുമെന്നുമായിരുന്നു വാദം. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം അതിക്രമങ്ങളും അക്രമങ്ങളും മാത്രമാണുണ്ടായത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വേളയിൽ നവകേരള സദസ്സിന്റെ പ്രചാരണത്തിനായി മാത്രം 25 കോടി രൂപയാണ് സർക്കാർ‌ ഖജനാവിൽ നിന്ന് ധൂർത്തടിച്ചത്. 1.5 കോടി രൂപയുടെ ബസും മറ്റ് സന്നാഹങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനിടെയിാലണ് കേന്ദ്രം വിശദീകരണം തേടിയിരിക്കുന്നത്.

anaswara baburaj

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

5 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

6 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

6 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

6 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

7 hours ago