രാജ്യം ഇന്ന് 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ 9 മണിയോടെയാണ് രാജ്പഥിൽ റിപ്പബ്ലിക് ദിന ചടങ്ങുകൾ തുടങ്ങുക. ബ്രസീൽ പ്രസിഡണ്ട് ജൈർ ബോൾസൊനാരോ ആണ് ഇത്തവണ റിപ്പബ്ലിക്ദിന പരേഡിലെ മുഖ്യാതിഥി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
റിപ്പബ്ലിക് ദിന പരേഡിനിടെയുള്ള പ്രതിഷേധങ്ങൾ തടയാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കറുത്ത ഷാളുകളും തൊപ്പികളും അണിഞ്ഞെത്തുന്നതിനാണ് നിയന്ത്രണങ്ങളെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് രാജ്യമൊട്ടാകെ കനത്ത സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്. ദേശീയ യുദ്ധസ്മാരകത്തിൽ സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികൾ അര്‍പ്പിക്കുന്നതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമാവുക. തുടർന്ന് പ്രധാനമന്ത്രി റിപ്പബ്ലിക് ദിന പരേഡിനായി ജൻപഥിലേക്ക് പോകും.
90 മിനിറ്റ് നീളുന്ന പരേഡ് 10 മണിക്കാണ് തുടങ്ങുക. ജനറൽ അസിത് മിസ്ത്രിയാണ് പരേഡ് നയിക്കുക. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഒരുക്കുന്ന ആകാശ കാഴ്ചകളും പരേഡിന് മാറ്റ് കൂട്ടും. സാംസ്കാരിക വൈവിധ്യങ്ങൾ ദൃശ്യമാകുന്ന വിവിധ സംസ്ഥാനങ്ങളുടെ ഫ്ളോട്ടുകളും പരേഡിലുണ്ട്. കേരളത്തിന്‍റെ ഫ്ളോട്ടിന് ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല.
ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ബ്രസീൽ പ്രസിഡണ്ടാണ് ബോൾസൊനാരോ. നേരത്തെ 1996, 2004 എന്നീ വർഷങ്ങളിലും ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ബ്രസീലിയൻ പ്രസിഡണ്ടുമാർ എത്തിയിരുന്നു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…