"The country is ready to work tirelessly to make India a developed nation by 2047, eliminating the forces that try to mislead and interfere and further Must move forward': Prime Minister
ദില്ലി: ഇന്ത്യയെ 2047 ഓടെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുവാന്‍ രാജ്യം തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എത്രമാത്രം വെല്ലുവിളികള്‍ നിറഞ്ഞ കാര്യങ്ങള്‍ വന്നാലും പുതിയ കാര്യങ്ങള്‍ ഏറ്റെടുക്കുവാന്‍ രാജ്യത്തിന് ധൈര്യമുണ്ട്. രാജ്യത്തിന്റെ വൈവിധ്യം വിഭജിക്കുവാന്‍ ആരെയും അനുവദിക്കില്ല. ഇത്തരക്കാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും നമ്മൾ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.
മുന്നോട്ടുള്ള വഴിയില്‍ തടസം നില്‍ക്കാന്‍ നിരവധി ശക്തികളുണ്ട്. തെറ്റിദ്ധരിപ്പിക്കാനും തമ്മിലടിപ്പിക്കാനും ശ്രമിക്കുന്ന ശക്തികളെ ഇല്ലായ്മ ചെയ്ത് മുന്നേറാനുള്ള കരുത്ത് നമുക്ക് ഉണ്ടാകണം. സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ദര്‍ശനത്തിന്റെ മൂര്‍ത്തീഭാവമാണ് സംഗമമെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തും തമിഴ്നാടും പങ്കിട്ട സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും ആഘോഷമാക്കുന്ന സംഗമമാണ് സൗരാഷ്ട്ര തമിഴ് സംഗമം. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം രാഷ്ട്ര നിര്‍മാണത്തിന്റെ ചാലക ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…