ദില്ലി: പുതിയ വിദ്യാഭ്യാസ നയപ്രകാരം രാജ്യത്തെ സ്‌കൂൾ സിലബസിൽ ഭഗവത് ഗീതയെ ഉൾപ്പെടുത്താൻ സാധിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ.
കോൺഗ്രസ് പ്രവർത്തകർ ഗീത വായിക്കുന്നത് നല്ലതാണെന്നും അത് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുജിസി-നെറ്റ് പരീക്ഷാ സിലബസിലും ഭഗവത് ഗീത ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.
മാത്രമല്ല ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ, 2018-ൽ യുജി, എഞ്ചിനീയറിംഗ് കോഴ്സുകളുടെ മാതൃകാ പാഠ്യപദ്ധതിയിൽ ഇന്ത്യൻ പരമ്പരാഗത വിജ്ഞാന സമ്പ്രദായത്തിന്റെ ഒരു കോഴ്സ് അവതരിപ്പിച്ചിട്ടുണ്ടെന്നും ഇതിൽ ശ്രീമദ് ഭഗവത് ഗീതയിലെ ചില ആശയങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ‘വിദ്യാർത്ഥികൾക്ക് ഭഗവത് ഗീത പഠിപ്പിക്കണോ വേണ്ടയോ എന്ന് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാം. സ്‌കൂളുകളിൽ ഭോജ്പൂരി ഭാഷ പഠിപ്പിക്കാനും സർക്കാരുകൾക്ക് അനുമതിയുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അന്നപൂർണ ദേവിയും ലോക്‌സഭയിൽ അറിയിച്ചു.
പുതിയ വിദ്യാഭ്യാസ നയപ്രകാരം കുട്ടികളുടെ സിലബസിൽ പ്രാദേശിക ഭാഷ നിർബന്ധമാക്കിയിരിക്കുകയാണ്. ഇതോടൊപ്പം സംസ്ഥാന സർക്കാരുകൾക്ക് ഭഗവത് ഗീത ഉൾപ്പെടുത്താം. നിലവിൽ സിബിഎസ്ഇ സിലബസിൽ ഭഗവത് ഗീത ഉൾപ്പെടുത്തിയിട്ടുണ്ട്.- അന്നപൂർണ ദേവി പറഞ്ഞു
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഭഗവത് ഗീത പഠിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കാൻ സാധിക്കൂമോ എന്ന മുംബൈയിലെ ബിജെപി എംപിയുടെ ചോദ്യത്തിന് മറുപടിയായണ് അന്നപൂർണ ദേവി ഇക്കാര്യം അറിയിച്ചത്.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…