ഇടുക്കി : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് ക്ഷേമ പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ സർക്കാരിനെതിരെ പിച്ചയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി. ഇതാണ് അടുത്ത ലക്ഷ്യമെന്നും അതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായും മറിയക്കുട്ടി പറയുന്നു. അടിമാലിയിൽ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.
നാട് കട്ടുമുടിച്ച് പെൻഷൻകാരുടെ ചട്ടിയിൽ പിണറായി മണ്ണുവാരിയിട്ടു. പിണറായി വിജയൻ കുടുംബക്കാർക്ക് വേണ്ടി അഴിമതി ഭരണം നടത്തുകയാണെന്നും മറിയക്കുട്ടി തുറന്നടിച്ചു. അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയത്. ക്ഷേമപെൻഷനായി കാത്തിരിക്കുന്ന ആയിരങ്ങളുടെ ശബ്ദമായാണ് മറിയക്കുട്ടി പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയത്. സംഭവത്തെ ഹൈക്കോടതിക്ക് മുന്നിലെത്തിക്കാനും മാറിയക്കുട്ടിക്ക് കഴിഞ്ഞു. പ്രതിമാസം 1,600 രൂപ കൊടുക്കാനില്ലേ എന്ന് കോടതി ആരാഞ്ഞപ്പോൾ സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായമായിരുന്നു സർക്കാരിന് പറയാനുണ്ടായിരുന്നത്.
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…