അരവിന്ദ് കെജ്‌രിവാൾ
ദില്ലി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി തള്ളി. കേസിൽ കെജ്‌രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവ് സമർപ്പിക്കാൻ ഇഡി അന്വേഷണസംഘത്തിന് കഴിഞ്ഞുവെന്നത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കെജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനുശേഷം വിധി പറയാനായി മാറ്റിവെച്ചിരിക്കുകയായിരുന്നു.
“മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല. മാപ്പുസാക്ഷികളെ അവഗണിച്ചാൽ നിയമവ്യവസ്ഥ മുന്നോട്ടു പോകില്ല. വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ല. തെരഞ്ഞെടുപ്പുകാലമാണോയെന്നതു കോടതി കണക്കിലെടുക്കേണ്ട കാര്യമല്ല. തെരഞ്ഞെടുപ്പുകാലം മുന്നിൽകണ്ട് കേജ്‌രിവാളിന് അന്വേഷണവുമായി സഹകരിക്കാമായിരുന്നു. കോടതിക്കു രാഷ്ട്രീയമില്ല, നിയമമാണ് പ്രസക്തം. കോടതിയുടെ പരിഗണനയിലുള്ള വിഷയം കേന്ദ്രവും കെജ്‌രിവാളും തമ്മിലല്ല, ഹർജിക്കാരനും ഇ.ഡിയും തമ്മിലാണ്.” – ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ച് വ്യക്തമാക്കി.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇഡി നടപടിയെന്നും ആരോപിച്ചായിരുന്നു കെജ്‍രിവാളിന്റെ ഹർജി.
മദ്യനയക്കേസില്‍ മാര്‍ച്ച് 21-നാണ് കെജ്‍രിവാളിനെ ഇഡി.അറസ്റ്റ് ചെയതത്. ഏപ്രില്‍ 15 വരെ കെജ്‍രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്ത രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ തൃശ്ശൂർ സൈബർ…
തിരുവനന്തപുരം : എസ്ഐആറിനോട് അനുബന്ധിച്ച എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് അവസാനിക്കും .കരട് വോട്ടർപട്ടിക 23-നാകും പ്രസിദ്ധീകരിക്കുക. വിതരണം…
മസ്‌കറ്റ്:മൂന്ന് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ അവസാന ഘട്ടമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രാജകീയ സ്വീകരണം. ജോർദാൻ, എത്യോപ്യ എന്നിവിടങ്ങളിലെ വിജയകരമായ സന്ദർശനത്തിന്…
തിരുവനന്തപുരം : ഡിജിറ്റൽ, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കിയതിൽ സിപിഎമ്മിൽ പൊട്ടിത്തെറി. വിസി നിയമന…
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…