The cruelty shown by the uncle to the two-year-old girl! What led to the murder was the misguided relationship with his own sister? Harikumar's revelation
തിരുവനന്തപുരം: : ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്.കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക് സഹോദരൻ ഹരികുമാർ ശ്രമിച്ചെന്നാണ് വിവരം. ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിൻറെ മൊഴി.കുട്ടി തന്റെ ആവശ്യങ്ങൾക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാർ പറയുന്നത്. എന്നാൽ പോലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. കേസില്‍ അമ്മാവന്‍ ഹരികുമാറിന്റേയും അമ്മ ശ്രീതുവിന്റേയും മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണ്ണായകമാകും.ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ വിശദമായി ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം.
അതേസമയം ഈ കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മാവനായ ഹരികുമാറിനെ പോലീസ് ചോദ്യം ചെയ്തത് പത്ത് മണിക്കൂറാണ്.കുഞ്ഞിൻറെ മാതാപിതാക്കളായ ശ്രീതുവിനെയും ശ്രീജിത്തിനെയും പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു.അമ്മയുടെ പങ്കിലടക്കം പോലീസിന് സംശയങ്ങുണ്ട്. അതുകൊണ്ട് തന്നെ അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരും.ഹരികുമാറും ശ്രീതുവും തമ്മിലുള്ള വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ നീക്കം ചെയ്ത നിലയിലാണ്. അതില്‍ നിര്‍ണായക വിവരങ്ങളുണ്ടാകുമെന്നാണ് നിഗമനം. അവ കണ്ടെടുക്കും. ചില ചാറ്റുകള്‍ പോലീസിന് കിട്ടുകയും ചെയ്തു. അത് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. കുറ്റം സമ്മതിച്ചെങ്കിലും എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നതില്‍ ഹരികുമാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. വെള്ളത്തില്‍ വീണ് ശ്വാസംമുട്ടിയാണ് ദേവനന്ദു മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…