ദില്ലി: സംസ്ഥാനം നേരിടുന്ന മാലിന്യ പ്രശ്നത്തിൽ പ്രതിഷേധിച്ച് കെജ്രിവാളിന്റെ വീട്ടിൽ മാലിന്യം തള്ളി പ്രതിഷേധം. രാജ്യസഭാ എം പി സ്വാതി മലിവാളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. വളരെക്കാലം അരവിന്ദ് കെജ്രിവാളിന്റെ സഹപ്രവർത്തകയായിരുന്നു ആം ആദ്മി പാർട്ടിയുടെ തന്നെ എം പിയായ സ്വാതി. ദില്ലിയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച മൂന്നു ലോഡ് മാലിന്യമാണ് മുൻ മുഖ്യമന്ത്രിയുടെ വീട്ടിൽ കൊണ്ടുപോയി തള്ളിയത്. സംസ്ഥാനം മുഴുവൻ മാലിന്യക്കൂമ്പാരമാണെന്ന് ആരോപിച്ചുകൊണ്ടാണ് സ്വാതിയുടെ നേതൃത്വത്തിൽ സ്ത്രീകൾ പ്രതിഷേധം നടത്തിയത്.
മാലിന്യം കൊണ്ടുവന്ന മൂന്നു ട്രക്കുകളിൽ ഒന്നിലാണ് സ്വാതി മലിവാൾ എത്തിയത്. തുടർന്ന് വീടിന് മുന്നിൽ മാലിന്യം വിതറിയ സ്വാതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദില്ലിയെ കെജ്രിവാൾ ഒരു മാലിന്യ കൂമ്പാരമാക്കിയെന്നും സംസ്ഥാനത്ത് എവിടെനോക്കിയാലും മാലിന്യമാണെന്നും സ്വാതി മലിവാൾ ആരോപിച്ചു. ജനങ്ങൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഇതുകാരണം അനുഭവിക്കുന്നു എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നോക്കുകുത്തി മാത്രമാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
.
ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹവും അറിയട്ടെ എന്ന ലക്ഷ്യത്തോടെയാണ് വീടിന് മുന്നിൽ മാലിന്യം തള്ളിയത്. അങ്ങനെയെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ബോധമുണ്ടാകട്ടെ. ദില്ലിയിലെ ജനങ്ങൾക്ക് വേണ്ടിയാണ് പ്രതിഷേധം നടത്തിയതെന്നും പോലീസിനെയും കെജ്രിവാളിന്റെ ഗുണ്ടകളെയും തനിക്ക് ഭയമില്ലെന്നും സ്വാതി മലിവാൾ കൂട്ടിച്ചേർത്തു.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…