The curious case of a cereal burglar!
ഗുവാഹത്തി: മോഷ്ട്ടിക്കാൻ കയറിയ വീട്ടിൽ നിന്നും വിശന്നപ്പോൾ കിച്ച്ഡി ഉണ്ടാക്കിയ കള്ളൻ പോലീസ് പിടിയിലായി. അസമിലെ ഗുവാഹത്തിയിലായിരുന്നു സംഭവം.
കള്ളന്‍ ആളില്ലാത്ത വീട് നോക്കിയാണ് മോഷ്ടിക്കാന്‍ കയറിയത്. തുടർന്ന് കവര്‍ച്ചയ്ക്കിടെ വിശന്നതോടെ അടുക്കളയില്‍ കയറി കിച്ച്ഡിയുണ്ടാക്കുകയായിരുന്നു. എന്നാൽ കള്ളൻ പാകം ചെയ്യുന്നതിനിടെ വീട്ടിലെ അടുക്കളയില്‍ നിന്ന് സമീപവാസികള്‍ ശബ്ദം കേട്ടു.
തുടർന്ന് വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് അറിയാവുന്ന അയല്‍ക്കാര്‍ ഇതോടെ ഓടി വരികയും മോഷ്ടാവിനെ കൈയോടെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് സംഭവത്തിൽ അസം പൊലീസ് രസകരമായ ട്വീറ്റ് പങ്ക് വെച്ചു.
മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്‌തെന്നും ഗുവാഹാട്ടി പോലീസ് അയാള്‍ക്ക് ചൂടുള്ള ഭക്ഷണം വിളമ്പി നല്‍കിയെന്നും ട്വീറ്റിൽ പറയുന്നു. നിരവധി ആരോഗ്യഗുണങ്ങളുണ്ടെങ്കിലും മോഷണത്തിനിടെ കിച്ച്ഡിയുണ്ടാക്കാനുള്ള ശ്രമം ഹാനികരമാകുമെന്നും അസം പൊലീസ് ട്വീറ്റിൽ മുന്നറിയിപ്പ് നൽകുന്നു.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…