The daughter of a nomadic couple was kidnapped in Petta, Thiruvananthapuram! It is indicated that the two and a half year old girl was smuggled on a scooter; Police have started a vigorous investigation
തിരുവനന്തപുരം: പേട്ടയിൽ രണ്ടരവയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപം താമസിച്ചിരുന്ന നാടോടി ദമ്പതികളുടെ മകളെയാണ് കടത്തികൊണ്ടുപോയത്. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അർദ്ധരാത്രിയോടെയായിരുന്നു കുട്ടിയെ തട്ടികൊണ്ടുപോയത്. ഹൈദാരാബാദ് എൽ പി നഗർ സ്വദേശികളാണ് ഇവർ. അമർദ്വീപ് – റമീനദേവി ദമ്പതികളുടെ മകളാണ് രണ്ടരവയസുകാരി. റെയിൽവേ സ്റ്റേഷന് സമീപമാണ് ഇവരുടെ താമസം. രാത്രി സഹോദരങ്ങൾക്കൊപ്പമാണ് പെൺകുട്ടി ഉറങ്ങാൻ കിടന്നത്. എന്നാൽ പിന്നീട് നോക്കിയപ്പോൾ പെൺകുട്ടിയെ കാണാതെയാവുകയായിരുന്നു.
പരിസരത്ത് കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. രാത്രി ആക്ടീവ സ്‌കൂട്ടർ സ്ഥലത്ത് എത്തിയതായി ദമ്പതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രണ്ടരവയസുകാരിയുൾപ്പെടെ നാല് കുട്ടികളാണ് ദമ്പതികൾക്കുള്ളത്.
കുട്ടിയ്ക്കായി നഗരത്തിൽ പോലീസ് ഊർജ്ജിത അന്വേഷണമാണ് നടത്തുന്നത്. ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തിവരികയാണ്. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…