India

മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്കരിച്ചു ; മമത ബാനർജി നീതി ആവശ്യപ്പെടുന്ന സാധാരണക്കാരെ ജയിലിലടയ്‌ക്കുന്നു ; ഗുരുതര ആരോപണവുമായി കൊൽക്കത്തയിൽ കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ പിതാവ്

കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. കൊല്ലപ്പെട്ട ഡോക്ടറുടെ ചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ കത്തിച്ച് പ്രാ‍ർത്ഥന ചൊല്ലിയും ആരോഗ്യപ്രവർത്തകർ പ്രതിഷേധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊലചെയ്യപ്പെട്ട ജൂനിയർ ഡോക്ടറുടെ പിതാവ്.

ശ്മശാനത്തിൽ മൂന്ന് മൃതദേഹങ്ങൾ കൂടി ഉണ്ടായിരുന്നിട്ടും മകളുടെ മൃതദേഹം തിടുക്കത്തിൽ സംസ്‌കരിച്ചതായി പിതാവ് പറയുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി സംഭവം കൈകാര്യം ചെയ്ത രീതിയിൽ തൃപ്തനല്ലെന്നും പിതാവ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നീതി ലഭ്യമാക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ നീതി ആവശ്യപ്പെടുന്ന സാധാരണക്കാരെ ജയിലിലടയ്‌ക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മകളുടെ ജീവന് പകരമായി നൽകുന്ന നഷ്ടപരിഹാരവും വാങ്ങില്ലെന്ന് പിതാവ് വ്യക്തമാക്കി.

എന്താണോ യഥാർത്ഥത്തിൽ സംഭവിച്ചത് അതൊന്നുമല്ല സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ പുറത്തു വന്നത്. എന്നാൽ സിബിഐ അന്വേഷണത്തിൽ ഫലമുണ്ടാകുമെന്ന് വിശ്വാസമുണ്ട്. മെഡിക്കൽ കോളേജിലെയോ ഡിപ്പാർട്ട്മെന്റിലെയൊ ആരും തന്നെ തങ്ങളുമായി സഹകരിക്കാൻ തയാറായില്ലെന്നും എല്ലാവരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ് പറയുന്നു.

അതേസമയം, ഓ​ഗസ്റ്റ് ഒൻപതിനായിരുന്നു രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. അന്നേദിവസം രാവിലെ ആറ്‍ ജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെമിനാർ ഹാളിൽ ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചെസ്റ്റ് മെഡിസിൻ വിഭാ​ഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടർ ആയിരുന്നു കൊല്ലപ്പെട്ടത്. ഡ്യൂട്ടിയ്ക്കിടെ ആയിരുന്നു സംഭവം നടന്നത്.

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

2 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

3 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

3 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

4 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

4 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

4 hours ago