പ്രതീകാത്മക ചിത്രം
ഈ മണ്ഡലകാലത്തും പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുനിന്നുള്ള ഓട്ടോറിക്ഷകളെ പമ്പ പാതയില്‍ അനുവദിക്കില്ല. ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നൽകുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകാതായതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്. പമ്പയിലേക്ക് ഇതരജില്ലകളില്‍നിന്നുള്ള ഓട്ടോറിക്ഷകള്‍ക്ക് നേരത്തേതന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്
ഹെയര്‍പിന്‍ വളവുകള്‍ ധാരാളമുള്ള പമ്പ പാതയില്‍ വലിയവാഹനങ്ങള്‍ സഞ്ചരിക്കുന്നതിനിടയില്‍ ഓട്ടോറിക്ഷകള്‍ ശ്രദ്ധയില്‍പ്പെടാതെ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഒപ്പം കുത്തനെയുള്ള കയറ്റങ്ങളില്‍ ഓട്ടോറിക്ഷയുടെ നിയന്ത്രണംവിട്ടാല്‍ വലിയ അപകടങ്ങളും സംഭവിക്കും. അപകടമുണ്ടായാല്‍ കാറിലെപോലെ സീറ്റ് ബെല്‍റ്റ്, എയര്‍ബാഗ് പോലെയുള്ള സുരക്ഷാസംവിധാനങ്ങളും ഓട്ടോറിക്ഷയില്‍ ഇല്ല. ഇത്തരത്തിലുള്ള അപകട സാധ്യത കണക്കിലെടുത്താണ് പമ്പയിലേക്ക് ഇതരജില്ലകളില്‍നിന്നുള്ള ഓട്ടോറിക്ഷകള്‍ക്ക് നേരത്തേ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെ പ്രാദേശിക ഓട്ടോകള്‍ക്ക് മാത്രമേ സര്‍വീസ് നടത്താന്‍ അനുമതിയുള്ളൂ. ശബരിമല സേഫ് സോണ്‍ പദ്ധതി നടപ്പാക്കിയശേഷം അപകടങ്ങള്‍ ഒട്ടേറെ കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഓഗസ്റ്റിലാണ് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് അനുമതി നല്‍കാന്‍ തീരുമാനമായത്. എന്നാല്‍ ഈ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല. ഉത്തരവ് ഇറങ്ങിയാലും ഇറങ്ങിയാലും സംസ്ഥാന പെര്‍മിറ്റിന് പ്രത്യേകം അപേക്ഷ നല്‍കി ഉത്തരവ് വാങ്ങിയാല്‍ മാത്രമേ ജില്ലയ്ക്ക് പുറത്ത് ഓടാന്‍ സാധിക്കൂ.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…