സോണിയ ഗാന്ധി
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസത്തിന് ശേഷം കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ചതിന് പിന്നിൽ മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ തന്ത്രപരമായ നീക്കങ്ങൾ വലിയ പങ്കുവഹിച്ചതായി വെളിപ്പെടുത്തൽ. മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കൾ വിട്ടുവീഴ്ചയില്ലാതെ നിലയുറപ്പിച്ചതോടെ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ സോണിയാ ഗാന്ധി തന്റെ ഏറ്റവും വിശ്വസ്തനായ സഹപ്രവർത്തകൻ എ.കെ. ആന്റണിയുടെ സഹായം തേടുകയായിരുന്നു. 2004-ൽ യുപിഎ സഖ്യം രൂപീകരിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ആന്റണിയുടെ വാക്കുകൾ ഹൈക്കമാൻഡ് മുഖവിലയ്ക്കെടുത്തതോടെയാണ് സതീശന്റെ കാര്യത്തിൽ അന്തിമ തീരുമാനമായത്.
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കുന്നതിലെ സാങ്കേതിക പ്രായോഗിക ബുദ്ധിമുട്ടുകൾ ആന്റണി സോണിയാ ഗാന്ധിയെ ബോധ്യപ്പെടുത്തി. വേണുഗോപാൽ നിലവിൽ പാർലമെന്റ് അംഗമാണെന്നും അദ്ദേഹം മുഖ്യമന്ത്രിയായാൽ രണ്ട് ഉപതിരഞ്ഞെടുപ്പുകൾ നേരിടേണ്ടി വരുമെന്നും ആന്റണി ചൂണ്ടിക്കാട്ടി. ഇത്തരം ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പ്രവചനാതീതമാകാൻ സാധ്യതയുള്ളതിനാൽ അനാവശ്യമായ രാഷ്ട്രീയ പരീക്ഷണങ്ങൾക്ക് മുതിരരുതെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ ഉപദേശിച്ചു. കൂടാതെ, ജനങ്ങൾ വി.ഡി. സതീശന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നും മുന്നണിയിലെ സഖ്യകക്ഷികൾക്ക് അദ്ദേഹത്തോടാണ് താല്പര്യമെന്നുമുള്ള ആന്റണിയുടെ റിപ്പോർട്ട് സോണിയാ ഗാന്ധിയുടെ തീരുമാനത്തിൽ നിർണ്ണായകമായി.
ആന്റണിയുമായുള്ള ചർച്ചയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമായി സംസാരിക്കുകയും ദേശീയ രാഷ്ട്രീയത്തിൽ തന്നെ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാനുള്ള വഴി തെളിഞ്ഞു. മൂന്ന് തവണ കേരള മുഖ്യമന്ത്രിയായിരുന്ന ആന്റണിക്ക് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയാണ് ഡൽഹിയിലെ ആശയക്കുഴപ്പം അവസാനിപ്പിച്ചത്. വരും ദിവസങ്ങളിൽ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി സതീശൻ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെടുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…