The demands were accepted, including turning off the mic; A debate with Kamala Harris will take place on September 10; Trump accepted the invitation
ന്യൂയോർക്ക്: നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വൈസ് പ്രസിഡന്റ് കമലാ ഹാരിസിനൊപ്പം സംവാദം നടത്താനുള്ള ക്ഷണം സ്വീകരിച്ച് മുൻ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡോണാൾഡ് ട്രംപ്. സംവാദം നടത്തുന്നതിന് മുന്നോടിയായുള്ള വ്യവസ്ഥകൾ ഉൾപ്പെടെ പങ്കുവച്ചു കൊണ്ടുള്ള ഒരു പോസ്റ്റ് ട്രംപ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
സെപ്തംബർ 10ന് പെൻസിൽവാനിയയിൽ വച്ചാണ് കമലാ ഹാരിസും ഡോണാൾഡ് ട്രംപും തമ്മിലുള്ള സംവാദം നടക്കുന്നത്. എബിസി ന്യൂസിൽ ഇത് തത്സമയം സംപ്രേഷണം ചെയ്യും. സംവാദം ഒഴിവാക്കാമെന്ന് കഴിഞ്ഞ ആഴ്ച ട്രംപ് നിർദേശിച്ചിരുന്നു. എബിസി ന്യൂസിന്റേത് പക്ഷപാതപരമായ സമീപനമാണെന്ന് ആരോപിച്ചായിരുന്നു നീക്കം. പിന്നീട് ഇത് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങൾ നടപ്പിലാക്കാമെന്ന വ്യവസ്ഥയോടെയാണ് ഇപ്പോൾ സംവാദത്തിന് തയ്യാറായത്.
ജൂൺ 27ന് ട്രംപും പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ നടത്തിയ സംവാദത്തിലെ അതേ നിയമങ്ങളായിരിക്കും ട്രംപിന്റേയും ഹാരിസിന്റേയും സംവാദത്തിനും പിന്തുടരുന്നത്. ഓരോ വ്യക്തിയും സംസാരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥിയുടെ മൈക്രോഫോണുകൾ ഓഫ് ചെയ്തിരിക്കും. സ്ഥാനാർത്ഥികൾ ഏതെങ്കിലും തരത്തിലുള്ള കുറിപ്പുകൾ കൈവശം വയ്‌ക്കാൻ പാടില്ല. നീതിപൂർവ്വമായ സംവാദമായിരിക്കുമെന്നും, രണ്ട് പക്ഷത്തുള്ളവർക്കും മുൻകൂട്ടി ചോദ്യങ്ങൾ നൽകില്ലെന്ന് എബിസി ഉറപ്പ് നൽകിയതായും ട്രംപ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. എന്നാൽ ഈ സംവാദത്തിന് തത്സമയമുള്ള പ്രേക്ഷകർ ഉണ്ടായിരിക്കില്ല.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…