Kerala

കേടായ അരവണ ടിന്നുകൾ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി ദേവസ്വംബോർഡും സർക്കാരും! അരവണ ശബരിമല വനത്തിൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ വനം, പരിസ്ഥിതി വകുപ്പുകൾ; ബോർഡിന് നഷ്ടം 6.65 കോടി !

തിരുവനന്തപുരം : കീടനാശിനിയുടെ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാനാകാതെ ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന കേടായ 6.65 ലക്ഷം ടിൻ അരവണ എങ്ങനെ നശിപ്പിക്കണമെന്നറിയാതെ കുഴങ്ങി തിരുവിതാംകൂർ ദേവസ്വംബോർഡ്. മണ്ഡല ഉത്സവത്തിനായി ഈ വരുന്ന വ്യാഴാഴ്ച നടതുറക്കാനിരിക്കെ വിഷയത്തിൽ പോംവഴി കണ്ടെത്താൻ സർക്കാരിനും ബോർഡിനും നിലവിൽ കഴിഞ്ഞിട്ടില്ല. കേടായ ടിന്നുകൾ മാറ്റാതെ ഈ തീർഥാടനകാലത്തേക്ക്‌ തയ്യാറാക്കുന്ന ടിന്നുകൾ സൂക്ഷിക്കാൻ ഇടമില്ല.

ശബരിമലയിൽ ഏലയ്ക്ക നൽകിക്കൊണ്ടിരുന്ന കരാറുകാരുടെ തമ്മിൽ തല്ലാണ് അരവണവിവാദം സുപ്രീംകോടതിവരെ എത്തിച്ചത് എന്നത് പരസ്യമായ രഹസ്യമാണ്. അരവണയിൽ ഉപയോഗിച്ച ഏലയ്ക്കയിൽ കീടനാശിനിയുടെ അംശം അളവിൽക്കൂടുതലുണ്ട് എന്നായിരുന്നു പരാതി. ഇത് തെളിഞ്ഞതോടെ ഹൈക്കോടതി വിൽപ്പന വിലക്കി. തുടർന്ന് ബോർഡ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. പിന്നാലെ പരിശോധനയിൽ കീടനാശിനിയുടെ അംശം അനുവദനീയ തോതിലേ അടങ്ങിയിട്ടുള്ളു എന്ന് കണ്ടെത്തിയെങ്കിലും നിയമനടപടികൾ പൂർത്തിയായപ്പോഴേക്ക്‌ അരവണ കേടായി. രണ്ടാഴ്ച മുൻപ് സുപ്രീംകോടതി അരവണ നശിപ്പിക്കാൻ അനുമതി നൽകുകയും ചെയ്തു. നിർമ്മിച്ച അരവണയുടെ വിൽപ്പന മുടങ്ങിയതോടെ 6.65 കോടി രൂപയാണ് ബോർഡിന് നഷ്ടമുണ്ടായത്. അതേസമയം അരവണ ശബരിമല വനത്തിൽ നശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വനം, പരിസ്ഥിതി വകുപ്പുകൾ. ഇത് അവിടെ ഉപേക്ഷിക്കുന്നത് മൃഗശല്യം കൂട്ടും. പരിസ്ഥിതിപ്രശ്നവും ഉണ്ടാക്കും. സന്നിധാനത്തുനിന്ന് പുറത്തെത്തിച്ച് എവിടെയെങ്കിലും അരവണ ഒഴുക്കി ടിന്നുകൾ റീസൈക്കിൾ ചെയ്യുന്നത് ശ്രമകരമാണെന്ന് ബോർഡ് പറയുന്നു. സർക്കാർച്ചെലവിൽ അരവണ നശിപ്പിക്കണമെന്നും കോടതിയിൽപ്പോയ കരാറുകാരനിൽനിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നുമാണ് ദേവസ്വം ബോർഡിന്റെ ആവശ്യം.

മാളികപ്പുറത്ത് പഴയ അന്നദാനമണ്ഡപത്തിടുത്ത് സൂക്ഷിച്ചിരിക്കുകയാണ് കേടായ അരവണ. പുതിയത് പലയിടത്തായി ശേഖരിക്കുകയാണ്. ഏറ്റവുംകൂടുതൽ വിൽപ്പനയുള്ള പ്രസാദമാണ് അരവണ. ദിവസവും രണ്ടുലക്ഷം ടിൻവരെ അരവണ തയ്യാറാക്കാവുന്ന പ്ലാന്റാണ് സന്നിധാനത്തേത്. ഇപ്പോൾ അതിന്റെ പകുതിയിലേറെ മാത്രമാണ് നിർമിക്കുന്നത്.

Anandhu Ajitha

Recent Posts

വി ബി ജി റാം ജി ബിൽ രാജ്യസഭയും പാസാക്കി ! ചടുല നീക്കവുമായി കേന്ദ്രസർക്കാർ ! VB G RAM G BILL

ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സർക്കാർ !…

22 minutes ago

മനുഷ്യൻ കണ്ടെത്തുന്ന ആദ്യ അന്യഗ്രഹ ജീവികൾ അവരായിരിക്കും ! ഞെട്ടിക്കുന്ന റിപ്പോർട്ട്

പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…

2 hours ago

രണ്ട് വ്യക്തിത്വങ്ങളുള്ള ഗ്യാലക്സി! ഞെട്ടിത്തരിച്ച് ശാസ്ത്രലോകം | VIRGIL GALAXY

പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…

2 hours ago

നിറം മാറ്റി വിസ്മയിപ്പിച്ച് 3I അറ്റ്ലസ് ! അമ്പരന്ന് ശാസ്ത്രലോകം | 3I ATLAS

നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…

2 hours ago

ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിൻ്റെ വേര് എവിടെ? |SHUBHADINM

ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…

3 hours ago

റഷ്യയുടെ അഭിഭാജ്യ ഘടകമായിരുന്ന അലാസ്ക എങ്ങനെ അമേരിക്കൻ സംസ്ഥാനമായി ?

അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…

3 hours ago