പൗർണ്ണമി കാവ് ക്ഷേത്രം
ബാലരാമപുരം :പൗർണ്ണമികാവ് ശ്രീ ബാലത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ ആദിശക്തി ദേവി വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നാളെ ആരംഭിക്കും. പൗർണ്ണമി ദിവസമായ 2ന് പതിവ് ചടങ്ങുകളോടൊപ്പം രാവിലെ 10മണിക്ക് പ്രാണപ്രതിഷ്ഠ നടക്കും.ലോകത്തിൽ ആദ്യമായാണ് ആദിശക്തിയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്.പ്രപഞ്ചത്തെ ഓരോ വസ്തുവും ചലിക്കുന്നത് ആദിശക്തിയുടെ നിയന്ത്രണത്തിലാണ്,ആ ശക്തിയുടെ നിയന്ത്രണത്തിൽ ചലിക്കുന്ന പ്രപഞ്ചത്തിലെ ഓരോ അണുവിലും ആദിശക്തിയുടെ സാന്നിധ്യം തിരിച്ചറിയാൻ സാധിക്കും.അതുകൊണ്ടുതന്നെ പ്രതിഷ്ഠാചടങ്ങുകൾ ഭക്തി നിർഭരമായിരിക്കും.
രാജ്യത്തിൽ ഏറ്റവും ഉയരമുള്ള ആദിശക്തി വിഗ്രഹമാണ് പൗർണ്ണമി കാവിൽ പ്രതിഷ്ഠിക്കുന്നത്.
രാജസ്ഥാനിലെ മാർബിൾ മലയിൽ നിന്നും ഒറ്റക്കല്ലിൽ കൊത്തിയെടുത്ത വിഗ്രഹങ്ങളാണ് ആദിശക്തിയുടെയും രാജമാതംഗിയുടെയും ദുർഗയുടെയും. മൂന്ന് ട്രയിലറുകളിലായാണ് രാജസ്ഥാൻ മുതൽ പൗർണ്ണമികാവ് വരെ വിഗ്രഹങ്ങൾ എത്തിച്ചത്.ലോകചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയരമുള്ള ആദിശക്തിയുടെ വിഗ്രഹം ശ്രീകോവിലിനുള്ളിൽ നിർമ്മിച്ച് പ്രതിഷ്ഠിക്കുന്നത്.തേക്ക്,ഇട്ടി തടികൾ ഉപയോഗിച്ചാണ് ശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നത്.മേൽക്കൂരയിൽ ചെമ്പ് തകിടുകൾ പാകിയിട്ടുണ്ട്.മധുര മീനാക്ഷി ക്ഷേത്രത്തിലെ തിരുനൽവേലി ശ്രീ ത്രിപുരാന്തീശ്വർ ക്ഷേത്രത്തിലെയും ആസാമിലെ കാമാഖ്യക്ഷത്രത്തിലെയും മുഖ്യപുരോഹിതന്മാരും ക്ഷേത്ര മഠാധിപതി ശ്രീ സിൻഹ ഗായത്രി അമ്മയും ചേർന്നാണ് പ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്.
ചടങ്ങുകൾ നടക്കുമ്പോൾ രാവിലെ 10 മണി മുതൽ 1008 പേർ അണി നിരക്കുന്ന സഹസ്ര നാമജപവും നടത്തപ്പെടുന്നു.കൂടാതെ വേദപണ്ഡിതന്മാരുടെ പ്രമുഖ സന്ന്യാസി മാരുടെയും മഠാതിപതികളുയെയും വേദപാരായണവും നടക്കും.തുടർന്ന് വൈകുന്നേരം 6.30മുതൽ 50ഓളം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളവും ശേഷം കണ്ണൂരിലെ തെയ്യ ഗ്രാമത്തിലെ കലാകാരന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന 3 തരത്തിലുളള തെയ്യവും അരങ്ങേറും .തുടർന്ന് വലിയ പൂപ്പട എന്ന വിശേഷപ്പെട്ട ചടങ്ങും നടക്കും.രാത്രി 9.30ന് നട അടയ്ക്കും
പ്രാണപ്രതിഷ്ഠയുടെ തൽസമയ സംപ്രേക്ഷണം തത്ത്വമയി ചാനലിൽ സംപ്രേക്ഷണം ചെയ്യപ്പെടുന്നതാണ്
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…