ഫാനുകളിൽ സ്പ്രിങ് ഘടിപ്പിക്കുന്നു
ജയ്പുർ : മത്സര പ്രവേശന പരീക്ഷകൾക്ക് പേരുകേട്ട ഇന്ത്യയുടെ ‘കോച്ചിങ് സിറ്റി’എന്നറിയപ്പെടുന്ന രാജസ്ഥാനിലെ കോട്ട ഇന്ന് ആത്മഹത്യകൾക്ക് കുപ്രസിദ്ധി നേടിയിരിക്കുകയാണ്. തുടർച്ചയായി ഇവിടെ പരിശീലനത്തിനെത്തുന്ന വിദ്യാർത്ഥികൾ ജീവനൊടുക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. പരീക്ഷ വിജയിക്കാനാകുമോ എന്ന അമിതമായ ഉത്കണ്ഠയാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം ആത്മത്യകൾക്ക് കാരണമായി വിദഗ്ദർ അഭിപ്രായപ്പടുന്നത്. എന്തായാലും ആത്മത്യകൾ നിരന്തരമായി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇതിന് അറുതി വരുത്താൻ ഒരു അറ്റകൈ പ്രയോഗം നടത്താൻ തയ്യാറെടുക്കുകയാണ് അധികൃതർ. സീലിങ് ഫാനുകളിൽ സ്പ്രിങ് ഘടിപ്പിച്ച് ആത്മഹത്യകൾ ചെറുക്കാനാണു നീക്കം. ഹോസ്റ്റലുകളിലും പേയിങ് ഗെസ്റ്റ് കേന്ദ്രങ്ങളിലും സ്പ്രിങ് ഫാനുകൾ അടിയന്തിരമായി ഘടിപ്പിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. സ്പ്രിങ് ഘടിപ്പിച്ച ഫാനിൽ കുരുക്കിട്ട് താഴേക്കു ചാടിയാൽ നിലത്തേക്കു വലിഞ്ഞുനിൽക്കുന്ന തരത്തിലാണു സംവിധാനം. ഫാനിൽ തൂങ്ങിയുള്ള ആത്മഹത്യകൾ ഇങ്ങനെ ഒഴിവാക്കാമെന്നാണ് അധികൃതർ കരുതുന്നത്.
‘‘വിദ്യാർഥികൾക്കു പഠിക്കുന്നതിനും താമസിക്കുന്നതിനും മാനസിക പിന്തുണയും സുരക്ഷയും വർധിപ്പിക്കേണ്ടതുണ്ട്. കോട്ട നഗരത്തിലെ എല്ലാ ഹോസ്റ്റലുകളിലെയും പിജി കേന്ദ്രങ്ങളിലെയും മുറികളിലെല്ലാം സ്പ്രിങ് ഫാനുകൾ ഘടിപ്പിക്കണം’’– ജില്ലാ കലക്ടർ ഓം പ്രകാശ് ബങ്കർ ഉത്തരവിൽ വ്യക്തമാക്കി.
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…