Kerala

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധംകെട്ടു ബ്രേക്ക് ചവിട്ടി നിർത്തി കണ്ടക്ടർ,വൻ അപകടം ഒഴിവായത് തല നാരിഴയ്ക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധംകെട്ടു.നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു ബസ്.പെട്ടന്നാണ് ഡ്രൈവർക്ക് ബോധക്ഷയമുണ്ടായത്.ഇതോടെ ബസ് നിയന്ത്രണംവിട്ട് മറ്റു വാഹനങ്ങളിൽ ഇടിച്ച് മുന്നോട്ട് ഓടി. അപകടം മനസ്സിലാക്കിയ കണ്ടക്ടർ ഓടിയെത്തി ബ്രേക്ക് ചവിട്ടി ബസ് നിർത്തിയത്തിനാൽ വൻ ദുരന്തം ഒഴിവായി.ഇന്നലെ വൈകീട്ടോടെയാണ് സംഭവം.

വെള്ളറട ഡിപ്പോയിൽനിന്ന്‌ നെയ്യാറ്റിൻകര-അമ്പൂരി-മായം റൂട്ടിൽ സർവീസ് നടത്തുന്ന വെള്ളറട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിക്കാൻ തുങ്ങിയതോടെ ബസ്സിൽ ഉണ്ടായിരുന്നവർ ഭയന്ന് നിലവിളിച്ചു തുടങ്ങി. പന്തികേട് തോന്നിയ കണ്ടക്ടർ വെള്ളറട സ്വദേശി വി.ജി.വിഷ്ണു ഓടിയെത്തി നോക്കുമ്പോഴാണ് ഡ്രൈവർക്ക് ബോധം ഇല്ലെന്ന് മനസ്സിലായത്. ഉടൻ വിഷ്ണു വാഹനത്തിന്‍റെ ബ്രേക്ക് ചവിട്ടി ബസ്സ് നിര്‍ത്തുകയായിരുന്നു. ഡ്രൈവർ രാജേഷിനെ ഉടൻ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago