Kerala

ആദ്യ കാലങ്ങളിൽ നിർമ്മിച്ചിരുന്ന നാടൻ ബോംബുകളുടെ പ്രത്യേകത മുതൽ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനു എല്ലാവർക്കും തുല്യ പങ്കാണുള്ളതെന്ന അതി ഭയങ്കര കണ്ടെത്തൽ വരെ ! പക്ഷെ പാനൂർ സ്ഫോടനത്തെയോ അതിന്റെ ഉത്തരവാദികളെയോ കുറിച്ച് ഒരക്ഷരം നഹീന്ന് വച്ചാ നഹീ ! പാനൂരിലുണ്ടായ ബോംബ് സ്ഫോടന മുഖപ്രസംഗത്തിലൂടെ വൈറലാവാൻ നോക്കിയ മാതൃഭൂമി ഒടുവിൽ എയറിൽ; പത്രത്തിന്റെ ഹിഡൻ അജണ്ടയെ വലിച്ചു കീറി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റും

കണ്ണൂർ പാനൂരിലുണ്ടായ ബോംബ് സ്ഫോടനം സമകാലീന രാഷ്ട്രീയ കേരളത്തിൽ ഉണ്ടാക്കുന്ന കോളിളക്കം ചെറുതല്ല. സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകനായ ഒരാൾ കൊല്ലപ്പെടുകയും ഒരാളുടെ കൈപ്പത്തികൾ തുന്നിക്കിച്ചേർക്കാൻ കഴിയാത്ത വിധം ചിതറിത്തെറിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെയാണ് സ്ഫോടനം എന്നതാണ് കാര്യങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണാൻ നമ്മളെ പ്രേരിപ്പിക്കുന്നത് . രാഷ്ട്രീയ കൊലകൾക്കും ആക്രമണങ്ങൾക്കും ഇതിനോടകം കുപ്രസിദ്ധി നേടിയ മണ്ണാണ് കണ്ണൂരിലേത്. വ്യാഴാഴ്ച നടന്ന സ്‌ഫോടനം രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾക്കിടെ നടന്നതല്ല മറിച്ച് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ചുണ്ടായതാണ്. കേസിൽ അറസ്റ്റിലായവരെല്ലാം തന്നെ സിപിഎമ്മുമായോ അനുബന്ധസംഘനകളുമായോ നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ്. സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് മുന്നണി നയിക്കുന്ന സർക്കാർ സംസ്ഥാനം ഭരിക്കവേ അതെ പാർട്ടി വേരുകളുള്ളവർ ഇത്തരത്തിൽ ബോംബ് നിർമ്മാണ കേസുകളിൽ ഉൾപ്പെടുന്നത് ആരുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് വിവേകമുള്ള പൊതുജനം തിരിച്ചറിയുന്നുണ്ട്.

വിഷയത്തിൽ മലയാളത്തിലെ പ്രമുഖ പത്രമായ മാതൃഭൂമി ഇന്ന് പ്രസിദ്ധീകരിച്ച മുഖ പ്രസംഗമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ലോകഗതിക്കൊപ്പം നീങ്ങട്ടെ എന്ന തലക്കെട്ടോടെയുള്ള മുഖ പ്രസംഗത്തിൽ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനു എല്ലാവർക്കും തുല്യപങ്കാണുള്ളതെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ് ബോബ് സ്‍ഫോടനത്തിന്റെ ഗൗരവം കുറച്ചുകാട്ടാൻ മാതൃഭൂമി കരുതിക്കൂട്ടി ശ്രമിക്കുന്നുവെന്നാണ് ഉയരുന്ന വിമർശനം. ആദ്യകാലങ്ങളിൽ നിർമ്മിച്ചിരുന്ന നാടൻ ബോംബുകളുടെ പ്രത്യേകതകളെക്കുറിച്ച് വാചാലനാകുന്ന മുഖപ്രസംഗ രചയിതാവ് പാനൂരിൽ നടന്ന ബോംബ് നിർമാണത്തെയോ സ്ഫോടനത്തെയോ അതിന്റെ ഉത്തരവാദികളെയോ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല എന്നാണ് വായനക്കാർ പറയുന്നത്. വിഷയത്തിൽ ഇതിനോടകം രൂക്ഷവിമർശനമാണ് ഉയരുന്നത്. നിരവധി പോസ്റ്റുകളാണ് വിഷയത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം പ്രത്യക്ഷപ്പെടുന്നത്. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറലായിരിക്കുകയാണ്.
തന്തയ്ക്കു പിറക്കാത്ത പത്രാധിപന്മാർ! എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പിൽ എഡിറ്റോറിയലിലൂടെ മാതൃഭൂമി അവതരിപ്പിച്ചിരിക്കുന്ന അജണ്ടയെ വലിച്ചു കീറിയിരിക്കുകയാണ് ജി. ശക്തിധരൻ.

ജി ശക്തിധരൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

തന്തയ്ക്കു പിറക്കാത്ത പത്രാധിപന്മാർ!

സ്വന്തം രക്തസാക്ഷിത്വത്തിലൂടെ ജനങ്ങളെ അനീതിക്കെതിരെ ഉണർത്തിയ പാരമ്പര്യമുള്ളവരാണ് കണ്ണൂരിലെ വിപ്ലവകാരികൾ.രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിക്കുന്നതിൽ അഭിമാനം കൊണ്ടവരാണവർ.ഇന്ന് ആ വിപ്ലവകാരികളുടെ പിന് മുറക്കാർ ശീർഷാസനത്തിലാണ്.
‘മാതൃഭൂമി’യുടെ ഇന്നത്തെ ചപ്പടാച്ചി മുഖപ്രസംഗം വായിച്ചപ്പോൾ കണ്ണ്‌ മഞ്ഞളിച്ചുപോയി. .ഇതാണോ മാതൃഭൂമി ചെന്നുപെട്ട അധമ മാധ്യപ്രവർത്തനം? പാനൂർ കുന്നോത്ത് പറമ്പിൽ നടന്ന സ്‍ഫോടനത്തിൽ നട്ടെല്ലൂരി ആരെയാണ് ഈ പത്രാധിപർ ഏൽപ്പിച്ചിരിക്കുന്നത് .സൗജന്യമായി വിതരണം ചെയ്യുന്നതല്ലല്ലോ ഈ പത്രം?. ഈ വറുതിക്കാലത്തും ഒമ്പതു രൂപ ജനങ്ങൾ വായ്ക്കരി ഇടുകയല്ലേ പത്രാധിപരേ? എന്താണ് മുഖപ്രസംഗത്തിന്റെ പേരിൽ എഴുതിക്കയറ്റിയിരിക്കുന്നത്‌?
എങ്ങിനെയാണ് ഈ സ്ഫോടനം നടന്നത് ? അവിടെ ഏറ്റുമുട്ടലോ പരസ്പ്പര ആക്രമണമോ ഉണ്ടായോ? “കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനു എല്ലാവര്ക്കും തുല്ല്യപങ്കാണുള്ളതെന്നു” ,ഏപ്രിൽ അഞ്ചിന് പാനൂർ കുന്നോത്തുപറമ്പിൽ ഉണ്ടായ ബോമ്പ് സ്‍ഫോടനത്തിന്റെ ഗൗരവം കുറച്ചുകാട്ടാൻ മാതൃഭൂമി കരുതിക്കൂട്ടി ശ്രമിക്കുമ്പോൾ ഇതിനെ എങ്ങനെ ഒരു പൊതുജന ജിഹ്വയായി വിളിക്കും?. ആർക്കുവേണ്ടിയും നുണപറയാൻ ലേശം പോലും ഉളുപ്പില്ലാത്ത ഒരു നനഞ്ഞ പടക്കമാണ് ഈ പത്രം. അക്രമികളെ വെള്ളപൂശിയിട്ടു അച്ചിക്ക് എന്തുകികിട്ടി? ആരാണ് ബോംബ് നിർമ്മിച്ചെതെന്നും എന്തിനുവേണ്ടിയെന്നും ഭരണകൂടം സംശയലേശമെന്യേ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എന്നാൽ മുഖപ്രസംഗം എഴുത്തുകാരനായ ഏഭ്യൻ ഉരുണ്ടുകളിക്കുകയാണ്. സത്യം വിളിച്ചുപറയാൻ ഭയമാണ് ആ ഏഭ്യന്. ഈ പണി നിർത്തി അയാൾ ക്ഷൗരത്തിനു പോകയാണ് നല്ലത് .ഇയാളുടെ “സാഹിത്യമർദ്ദനം” ഒരു നായയും കേൾക്കില്ല “അനുഷ്‌ഠാനരൂപങ്ങൾ “,ജനിതക സ്വാധീനം ” കാൽപ്പനിക വത്ക്കരണം ” എന്തൊക്കെ ദുര്മേദസ് ആണ് മുഖപ്രസംഗത്തിൽ പൊട്ടി ഒഴുകുന്നത്. ചർദ്ദിക്കാൻ വരുന്നു. ഒരു മുഖപ്രസംഗം തുടങ്ങി രണ്ടോ
മൂന്നോ ഖണ്ഡിക ആയപ്പോൾ തന്നെ വട്ടായോ? ഈ മനുഷ്യൻ ആവനാഴിയിലെ എല്ലാ വിഴുപ്പും വലിച്ചുവാരി പുറത്തിട്ടിട്ടും ഈ പാനൂർ കുന്നോത്ത് പറമ്പിൽ നടന്ന ബോംബ് നിർമാണത്തെയോ സ്ഫോടനത്തെയോ അതിന്റെ ഉത്തരവാദികളെയോ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഒരു പത്രം ചെയ്യേണ്ട സാമാന്യമര്യാദയല്ലേ അക്രമികളെ അപലപിക്കുക എന്നത്‌. അത് ചെയ്യണമെങ്കിൽ പത്രം നടത്തുന്നവൻ തന്തയ്ക്കു പിറക്കണം. അതല്ല തെറ്റ്‌ സംഭവിച്ചെങ്കിൽ മുഖപ്രസംഗം എഴുതിയവന്‌ ഒരു “പുലിറ്റ്സർ മുക്കുപണ്ടം ” വാങ്ങിക്കൊടുത്തു വീട്ടിലിരുത്തണം!

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago