കൊച്ചി: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതിയി റിപ്പോർട്ട് സമർപ്പിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷൻ.പോസ്റ്റല്‍ ബാലറ്റ് സൂക്ഷിച്ചതില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തി.അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ലെന്നും നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്‍റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോർട്ടിൽ പറയുന്നു.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ റിപ്പോർട്ടിൽ പരാമർശമുണ്ട്. ഉദ്യോഗസ്ഥർ ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.മുസ്ലീം ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെപിഎ മുസ്തഫായിരുന്നു ഹര്‍ജി നല്‍കിയത്.
ഹൈക്കോടതി രജിസ്ട്രാറുടെ സാന്നിധ്യത്തില്‍ പരിശോധിച്ച രണ്ടാം നമ്പര്‍ ഇരുമ്പുപെട്ടിയിലെ പാക്കറ്റുകളെ കുറിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പെട്ടിയിലുണ്ടായ ഏഴ് പാക്കറ്റുകളും പ്ലാസ്റ്റിക് ടാപ്പ് കൊണ്ട് പൊതിഞ്ഞിരുന്നു. എന്നാല്‍ പാക്കറ്റുകളില്‍ സീല്‍ ഉണ്ടായിരുന്നില്ല. നാലാം നമ്പര്‍ ടേബിളിലെ 567 പോസ്റ്റല്‍ ബാലറ്റ് അടങ്ങിയ പാക്കറ്റുകളില്‍ പുറമെയുള്ള കവറിന്റെ രണ്ടുവശവും കീറിയ നിലയിലായിരുന്നു. ഇതില്‍ ആസാധുവായ രണ്ടുപാക്കറ്റുകളില്‍ ഒന്നിന്റെ കവര്‍ കീറിയ നിലയിലാണ്. അഞ്ചാം നമ്പര്‍ ടേബിളിലെണ്ണിയ സാധുവായ 482 വോട്ടുകളുടെ കെട്ട് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…
ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…
ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…