The expected rain did not come! Water levels in reservoirs are falling; Concerned that they will have to face power shortage
തിരുവനന്തപുരം: ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനെ തുടർന്ന് ജലസംഭരണികളിൽ ജലനിരപ്പ് കുറയുന്നതായി റിപ്പോർട്ട്. ഇതോടെ, ജലവൈദ്യുത ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യുതി ദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ് വൈദ്യുതി വകുപ്പിന്റെ ആശങ്ക.
കഴിഞ്ഞ ദിവസം 9.04 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് ഉൽപ്പാദിപ്പിച്ചത്. പ്രതിദിനം ശരാശരി 17 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിലാണ് ഏറ്റവും കൂടുതൽ വെള്ളം ജലസംഭരണികളിൽ എത്തുന്നത്. എല്ലാ സംഭരണികളിലുമായി 15 ശതമാനം വെള്ളം മാത്രമാണ്. ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയിൽ 14 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. ഇത്തവണ സംഭരണികളിലേക്കുള്ള നീരൊഴുക്കിലും വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ശരാശരി നീരൊഴുക്ക് 2.67 ദശലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ്.
മഴ ലഭിക്കുമ്പോഴുള്ള ജലം സംഭരിച്ച് വേനല്‍ക്കാലത്ത് ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല മഴ കൂടുതല്‍ ലഭിക്കുന്ന സമയത്ത് വൈദ്യുതി അധികം ഉല്‍പ്പാദിപ്പിച്ച് അന്യ സംസ്ഥാനങ്ങള്‍ക്ക് വില്‍ക്കാറുമുണ്ട്. എന്നാല്‍, ജലനിരപ്പ് കുറഞ്ഞതോടെ പുറത്തു നിന്നും കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് ബോര്‍ഡ്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…