The fate of the world is waiting! Kamala Harris and Donald Trump prepare for final showdown; The US presidential election is just hours away
ന്യൂയോര്‍ക്ക്: 47ാമത്തെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. റിപ്പബ്ലിക്കൻ പാർട്ടിയ്‌ക്ക് വേണ്ടി ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായി കമലാ ഹാരിസും ജനവിധി തേടും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ ഇടവേളകളില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ട് അഭ്യര്‍ത്ഥിച്ചത്. ഫലം അങ്ങോട്ടും ഇങ്ങോട്ടും മാറിമറിയാവുന്ന ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ അവസാന വട്ട പ്രചാരണം നടന്നത്.
പെൻസിൽവേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമത്തിലാണ് ഡോണൾഡ് ട്രംപും കമല ഹാരിസും. അവിടെ അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. അഭിപ്രായ സർവേകളിൽ ഒപ്പത്തിനൊപ്പമായ തെരഞ്ഞെടുപ്പിൽ അട്ടിമറിയും പ്രതീക്ഷിക്കാം. ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.
2025 ജനുവരി ആറിനാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 17-നാണ് ഇലക്ടറൽ വോട്ടിംഗ് നടക്കുന്നത്. ജനകീയ വോട്ടിനേക്കാൾ ഇലക്ടറൽ കോളേജ് വോട്ടിനാണ് യുഎസ് തെരഞ്ഞെടുപ്പിൽ പ്രാധാന്യമുള്ളത്. 538 ഇലക്ടറൽ കോളേജിൽ 270 ആണ് കേവലഭൂരിപക്ഷം. പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നതിന് പിന്നാലെ ഇലക്ടറൽ കോളേജ് പിരിച്ചുവിടും. ജനുവരി 20-നാണ് പുതിയ പ്രസിഡൻ്റ് ഔദ്യോഗികമായി ചുമതലയേൽക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഎസിൽ സുരക്ഷ ശക്തമാക്കി. ഫിൽഡൽഫിയയിൽ വോട്ടെണ്ണൽ നടക്കുന്ന കെട്ടിടം മുള്ളുവേലികെട്ടി സുരക്ഷിതമാക്കിയിട്ടുണ്ട്. ഡെട്രോയിറ്റിലും അറ്റ്‌ലാന്റയിലും തെരഞ്ഞെടുപ്പ് ഓഫീസുകളിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ സ്ഥാപിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…