The fear of covid is gone, no more masks! The government withdrew the order
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ. പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവാണ് സർക്കാർ പിൻവലിച്ചത്. ഇതോടെ, ഇനി മുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല.
മുൻപ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്നും 500 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയിരുന്നത്. പൊതുജനങ്ങൾക്ക് ഇനി ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ, ധരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. 2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. വിവിധ കാലയളവിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…