Monday, April 29, 2024
spot_img

കോവിഡ് ഭീതി അകന്നു, ഇനി മാസ്ക് വേണ്ട! ഉത്തരവ് പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കിയ ഉത്തരവ് പിൻവലിച്ച് സംസ്ഥാന സർക്കാർ. പൊതുയിടങ്ങളിൽ മാസ്‌ക് ധരിക്കൽ നിർബന്ധമാക്കിക്കൊണ്ടുള്ള 2022 ഏപ്രിൽ 27ലെ ഉത്തരവാണ് സർക്കാർ പിൻവലിച്ചത്. ഇതോടെ, ഇനി മുതൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴ ചുമത്തില്ല.

മുൻപ് മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരിൽ നിന്നും 500 രൂപയാണ് പിഴ ഇനത്തിൽ ഈടാക്കിയിരുന്നത്. പൊതുജനങ്ങൾക്ക് ഇനി ഇഷ്ടപ്രകാരം മാസ്ക് ധരിക്കുകയോ, ധരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. 2020 മാർച്ചിലാണ് സംസ്ഥാനത്ത് ആദ്യമായി മാസ്ക് ധരിക്കൽ നിർബന്ധമാക്കിയത്. വിവിധ കാലയളവിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മാസ്ക് നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡ് ഭീഷണി നിലവിലില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Related Articles

Latest Articles