India

എംബിബിഎസ് കോഴ്സിന് ഫീസായി ഈടാക്കുന്നത് എഴുപത്തി നാലര ലക്ഷം രൂപ ! ഹോസ്റ്റൽ ഫീസ് പ്രതിവർഷം 3 ലക്ഷം രൂപ ! അൽ ഫലാ യൂണിവേഴ്സിറ്റി എങ്ങനെ ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂളിന്റെ കേന്ദ്രമായി മാറി?

ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാ യൂണിവേഴ്സിറ്റി ‘വൈറ്റ് കോളർ’ ഭീകരവാദ മൊഡ്യൂളിന്റെ കേന്ദ്രമായി മാറിയെന്ന വിവരത്തെ തുടർന്ന് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ദില്ലി സ്ഫോടനവുമായി ബന്ധപ്പെട്ട് സർവകലാശാലയുമായി ബന്ധമുള്ള ഡോക്ടർമാർ അറസ്റ്റിലാവുകയും വൻതോതിൽ സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് യൂണിവേഴ്സിറ്റി സംശയത്തിന്റെ നിഴലിലായത്.

യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരായ ഡോ. മുസമ്മിൽ, ഡോ. ആദിൽ എന്നിവരെ വൻ സ്ഫോടക വസ്തു ശേഖരങ്ങളുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുമായി യൂണിവേഴ്സിറ്റിക്ക് ബന്ധമില്ലെന്നാണ് അധികൃതർ പുറത്തിറക്കിയപ്രസ്താവനയിൽ പറയുന്നത്. അറസ്റ്റിലായ ഡോക്ടർമാരുമായി ബന്ധമുള്ള വാടക മുറികളിൽ നിന്ന് 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളും മാരക പദാർത്ഥങ്ങളും കണ്ടെത്തി.

സർവകലാശാലയിലെ ബിൽഡിംഗ് 17-ലെ റൂം നമ്പർ 13 ഭീകരവാദ പ്രവർത്തനങ്ങളുടെ ആസൂത്രണ കേന്ദ്രമായി ഉപയോഗിച്ചു എന്ന് റിപ്പോർട്ടുകളുണ്ട്. രഹസ്യ കൂടിക്കാഴ്ചകൾക്കും വിവരശേഖരണത്തിനും ഈ മുറി ഉപയോഗിച്ചിരുന്നതായാണ് സൂചന.യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളിൽ ഏകദേശം 40 ശതമാനത്തോളം പേർ കശ്മീരിൽ നിന്നുള്ളവരാണ് . കൂടാതെ ഹരിയാന, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഇവിടെ പഠിക്കുന്നുണ്ട്.

2019-ൽ ആരംഭിച്ച അൽ ഫലാ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ എംബിബിഎസ് കോഴ്സിന് ഏകദേശം 74.50 ലക്ഷം രൂപയാണ് ആകെ ഫീസ്. ഹോസ്റ്റൽ താമസത്തിന് പ്രതിവർഷം 3 ലക്ഷം രൂപയും ഈടാക്കുന്നു. 1997-ൽ ഒരു എഞ്ചിനീയറിംഗ് കോളേജായാണ് ഈ സ്ഥാപനം ആരംഭിച്ചു, 2014-ൽ ഹരിയാന സർക്കാർ യൂണിവേഴ്സിറ്റി പദവി നൽക്കുകയായിരുന്നു.

ഫരീദാബാദിലെ ധൗജ് ഗ്രാമത്തിൽ 70 ഏക്കറിലധികം വിസ്തൃതിയിലാണ് ഈ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത്. ജാമിയ മിലിയ ഇസ്ലാമിയയിലെ മുൻ ലക്ചറർ ആയിരുന്ന ജവാദ് അഹമ്മദ് സിദ്ദിഖിയാണ് സ്ഥാപകൻ. ഭൂപീന്ദർ കൗർ ആനന്ദാണ് നിലവിലെ വിസി. 700-ഓളം കിടക്കകളുള്ള ഒരു ചെറിയ ആശുപത്രിയും, മെഡിക്കൽ സയൻസ്, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങിയ കോഴ്സുകൾക്കായുള്ള സ്കൂളുകളും ഇവിടെ പ്രവർത്തിക്കുന്നു.

അറസ്റ്റിലായ ഡോക്ടർമാരുമായി ഔദ്യോഗിക പദവിയിൽ ജോലി ചെയ്യുന്നതല്ലാതെ മറ്റ് ബന്ധമൊന്നും യൂണിവേഴ്സിറ്റിക്കില്ലെന്ന് വൈസ് ചാൻസലർ പ്രസ്താവനയിൽ അറിയിച്ചു.

Anandhu Ajitha

Recent Posts

വെനസ്വേലയുടെ ഭാവി അമേരിക്ക തീരുമാനിക്കുമെന്ന് ട്രമ്പ് ! വിചാരണയ്ക്കായി മഡൂറോയെയും ഭാര്യയെയും യുദ്ധക്കപ്പലിൽ ന്യൂയോർക്കിലേക്ക് കൊണ്ടുപോകുന്നു

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…

7 hours ago

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം! പൂജപ്പുരയിൽ ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ

തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…

8 hours ago

ഗുവാഹാത്തിയിൽ വാഹനാപകടം ! നടൻ ആശിഷ് വിദ്യാർത്ഥിയും ഭാര്യയ്ക്കും പരിക്ക്

ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…

8 hours ago

അമേരിക്ക നടത്തിയത് ക്രിമിനൽ അധിനിവേശമെന്ന് വെനസ്വേല ! ഐക്യരാഷ്ട്രസഭ അടിയന്തര രക്ഷാസമിതി യോഗം ചേരണമെന്ന് ആവശ്യം

കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…

9 hours ago

ഒരു സിനിമ കാണുന്നതുപോലെ ഞാൻ അത് തത്സമയം കണ്ടു” മഡൂറോയുടെ അറസ്റ്റിൽ ഡൊണാൾഡ് ട്രമ്പ് ; ഇറാനിലെ ആണവ ഭീഷണിയെ നേരിട്ടതിനേക്കാൾ വലിയ നേട്ടമെന്ന് അവകാശവാദം

വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…

9 hours ago

വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്നവർ ഓർക്കണം ! ഇത് വാരിയൻ കുന്നന്റെ 1921 അല്ല ! നരേന്ദ്രമോദി നയിക്കുന്ന 2026 ആണ് ! യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാപ്രസിഡന്റിന് മറുപടിയുമായി അഡ്വ. ബി ഗോപാലകൃഷ്ണൻ

വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…

10 hours ago