Featured

തമിഴ്നാട്ടിൽ ചിത്രം തെളിഞ്ഞു അണ്ണാമലൈ ഇറങ്ങുന്നു ഇനി തേരോട്ടം

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാം പട്ടിക പുറത്ത് വിട്ടതോടെ തമിഴ്‌നാട്ടിൽ ബിജെപിയുടെ വ്യക്തമായ ചിത്രം തെളിഞ്ഞിരിക്കുകയാണ്. . തമിഴ്‌നാട്ടില്‍ നിന്നുളള 9 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് അണ്ണാമലെയെ പാര്‍ട്ടി മത്സര രംഗത്ത് ഇറക്കിയിരിക്കുകയാണ്. കോയമ്പത്തൂരില്‍ നിന്നാണ് കെ അണ്ണാമലെ ജനവിധി തേടുക.

മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ചെന്നൈ സൗത്ത് സീറ്റില്‍ നിന്നാണ് തമിഴിസൈ മത്സരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ഗവര്‍ണര്‍ സ്ഥാനം രാജി വെച്ച് തമിഴിസൈ സൗന്ദരരാജന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നത്.വിനോജ് പി സെല്‍വം- ചെന്നൈ സെന്‍ട്രല്‍, എസി ഷണ്‍മുഖം- വെല്ലൂര്‍, സി നരസിംഹന്‍- കൃഷ്ണഗിരി, എല്‍ മുരുഗന്‍- നീലഗിരി, ടിആര്‍ പരിവേന്ദര്‍- പേരാമ്പലൂര്‍, നൈനാര്‍ നാഗേന്ദ്രന്‍- തൂത്തുക്കുടി, പൊന്‍ രാധാകൃഷ്ണന്‍- കന്യാകുമാരി എന്നിവരാണ് ബിജെപിയുടെ മറ്റ് സ്ഥാനാര്‍ത്ഥികള്‍. തമിഴ്‌നാട്ടിലെ 39 സീറ്റുകളില്‍ 20 എണ്ണത്തിലാണ് ബിജെപി മത്സരിക്കുന്നത്.

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിച്ച് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ രംഗത്തെത്തിയിരിക്കുകയാണ് .എക്സിലൂടെയാണ് അണ്ണാമലൈ നന്ദി അറിയിച്ചത്.“എന്നിൽ വിശ്വാസമർപ്പിച്ചതിനും കോയമ്പത്തൂരിൽ നിന്ന് മത്സരിക്കാൻ എന്നെ പ്രേരിപ്പിച്ചതിനും പ്രധാനമന്ത്രിയ്‌ക്ക് ഹൃദയം നിറഞ്ഞ നന്ദി.

തമിഴ്നാട് ജനതയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് വേണ്ടി പ്രവർത്തിക്കും. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന രാഷ്‌ട്രീയ മാറ്റത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നീ നേതാക്കൾക്ക് നന്ദി. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 400-ലധികം സീറ്റുകൾ നേടുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്- അണ്ണാമലൈ എക്സിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിലെ ഒമ്പത് ലോക്‌സഭാ സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ മൂന്നാമത്തെ പട്ടികയാണിത്. ഏപ്രിൽ 19-ന് തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടക്കും.

രണ്ടാം ഘട്ടത്തിലും കേരളത്തില്‍ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയുടെ പേരും ഉണ്ടായിരുന്നില്ല. കേരളത്തില്‍ നാല് സീറ്റുകളിലേക്കാണ് ബിജെപി ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ പ്രധാനമായും ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ഉള്‍പ്പെട്ടിരുന്നത്.കേരളത്തിലെ സ്ഥാനാർത്ഥികളെ നാല് ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇപ്പോഴും സർപ്രൈസ് ആയി തുടരുകയാണ് .

Anandhu Ajitha

Recent Posts

ബിജെപി നേതാക്കളോട് ദില്ലി വിട്ടു പോകരുതെന്ന് പാർട്ടിയുടെ നിർദ്ദേശം ? NARENDRA MODI

വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…

6 hours ago

ജി പി എസ് ട്രാക്കർ ഘടിപ്പിച്ച ദേശാടനപ്പക്ഷി കാർവാറിൽ എത്തിയതെന്തിന് ? KARWAR NAVAL BASE

കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…

6 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിരാഷ്ട്ര സന്ദർശനം:പ്രധാന നേട്ടങ്ങൾ എന്തൊക്കെ?

മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…

7 hours ago

വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ ! പ്രതിപക്ഷ നീക്കങ്ങൾ പാളി I V B G RAM G BILL

തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…

7 hours ago

ഡി ഐ ജി എം കെ വിനോദ്കുമാർ-ദിലീപ് പറഞ്ഞ ക്രിമിനൽ പോലീസുകാരുടെ പരിച്ഛേദമോ?

ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…

7 hours ago

പോറ്റിയെ കേറ്റിയെ എന്ന ഗാനം മുറിപ്പെടുത്തുന്നത് അയ്യപ്പഭക്തന്മാരെയോ സ്വർണ്ണ കള്ളൻരെയോ ?

“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…

8 hours ago