Kerala

രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണം! കോഴിക്കോട് എൻഐടിയിൽ രാത്രികാല നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ

കോഴിക്കോട്: എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. രാത്രി 12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന നിർദ്ദേശത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ക്യാമ്പസിലെ ജീവനക്കാരെ അകത്തേക്ക് വിടാതെ ക്ലാസ് മുടക്കിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതിഷേധം തുടങ്ങിയത്.

രാത്രി 12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ തിരികെ പ്രവേശിക്കണമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം ഡീൻ നിർദ്ദേശം നൽകിയിരുന്നു. രാത്രി 11 മണി വരെ മാത്രമായിരിക്കും ക്യാന്റീൻ പ്രവർത്തിക്കുക എന്നും ഡീൻ അറിയിച്ചു. ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയത്.

രാത്രി വൈകി ആ​ഹാരം കഴിക്കുന്നത് ആരോ​ഗ്യത്തെ മോശമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ക്യാന്റീൻ നേരത്തെ അടയ്‌ക്കുമെന്ന ഡീനിന്റെ നിർദ്ദേശം. ആരോ​ഗ്യം മോശമായാൽ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുമെന്ന് സർക്കുലറിൽ പറയുന്നു. സർക്കുലറിൽ പറയുന്ന നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ സസ്പെൻഡ് ചെയ്യുമെന്ന് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

7 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

9 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

16 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

1 day ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago