The finger found in the ice cream belongs to the employee! DNA report out
മുംബൈ: ഐസ്ക്രിമീൽ കണ്ടെത്തിയ മനുഷ്യവിരൽ ഫാക്ടറി ജീവനക്കാരന്റേത് തന്നെന്ന് ഡിഎൻഎ പരിശോധനയിൽ നിന്ന് കണ്ടെത്തി. പൂനെയിലെ ഇന്ദാപൂരി ഐസ്ക്രീം ഫാക്ടറിയിലെ ജീവനക്കാരൻ ഓംകാർ പോട്ടെയുടെ വിരലാണ് ഐസ്ക്രീമിൽ നിന്നും കണ്ടെത്തിയത്. ഐസ്ക്രീം നിറയ്‌ക്കുന്നതിനിടെയാണ് വിരൽ മുറിഞ്ഞുവീണതെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ വിരലിന് പരിക്കേറ്റതായി പോലീസ് അന്വേഷണത്തിൽ നേരത്തെ കണ്ടെത്തിയിരുന്നു. ഇതാണ് സംശയത്തിലേക്ക് വഴിവച്ചത്. തുടർന്ന് ഡിഎൻഎ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. സംഭവം റിപ്പോർട്ട് ചെയ്തതോടെ പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസ്ക്രീം കമ്പനിയായ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസൻസ് FSSAI സസ്പെൻഡ് ചെയ്തിരുന്നു. FSSAI അംഗങ്ങൾ ഫാക്ടറി സന്ദർശിച്ചതിന് ശേഷമായിരുന്നു നടപടി.
ഈ മാസം 12-നാണ് മുംബൈയിലെ മലാഡിലുള്ള യുവഡോക്ടർക്ക് ഐസ്‌ക്രീമിൽ നിന്ന് വിരൽ ലഭിച്ചത്. ഓൺലൈൻ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്ത മൂന്ന് ഐസ്ക്രീമുകളിൽ ഒന്നിലായിരുന്നു മനുഷ്യവിരൽ കണ്ടെത്തിയത്. യുമ്മോ എന്ന കമ്പനിയുടേതായിരുന്നു ഐസ്ക്രീം. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…