Cinema

ഇത് പ്രണവ് മോഹൻലാലിൻറെ തിരിച്ചുവരവ്: ഹൃദയം കവർന്ന് ‘ഹൃദയ’ത്തിലെ ദർശനാ: കൈയ്യടിച്ച് മലയാള സിനിമാ ലോകം ; നന്ദിയറിയിച്ച് വിനീത് ശ്രീനിവാസൻ

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) സംവിധാനം ചെയ്ത ‘ഹൃദയ’ത്തിലെ(Hridayam) ആദ്യ​ ഗാനമായ ‘ദർശന'(Darshana) പുറത്തിറങ്ങിയതോടെ സോഷ്യൽ മീഡിയ മുഴുവൻ പാട്ടിന് പിറകെയാണ്. പ്രണവ് മോഹൻലാലിനെ(Pranav Mohanlal) ഇത്രയും ഫ്രഷ്‌നസോടെ കാണാൻ പറ്റിയ സന്തോഷത്തിലാണ് ആരാധകർ . സം​ഗീത സംവിധായകനായ ഹിഷാം അബ്ദുൾ വഹാബും ദർശന രാജേന്ദ്രനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

പ്രണവിന്റെ ചിത്രങ്ങൾ നേരത്തെ ഇറങ്ങിയിരുന്നെങ്കിലും ജനങ്ങളിൽ ഇത്രയും ഓളം ഉണ്ടാക്കാൻ സിനിമയ്‌ക്കോ, അതിലെ ഗാനങ്ങൾക്കോ ആയിരുന്നില്ല. പ്രണവ് മോഹൻലാൽ എന്ന നടനെ സംവിധായകർക്ക് വേണ്ടവിധം ഉപയോഗിക്കാൻ ആയില്ല എന്നായിരുന്നു ആരാധകരുടെ പക്ഷം. എന്നാൽ പ്രണവ് എന്ന യഥാർത്ഥ നടനെ ഇത്രയും ഭംഗിയായും, ഫ്രഷായും കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. മാത്രമല്ല രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ”ഈ പാട്ട് ഹിറ്റായതൊന്നും മച്ചാൻ അറിഞ്ഞിട്ടുണ്ടാകില്ല. വല്ല കാട്ടിലോ ഹിമാലയത്തിലോ ഒക്കെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടാകും” എന്നാണ് പ്രണവിനെ കുറിച്ച് ആരാധകർ പറയുന്നത്.

”നിനക്ക് ഇത്രയും ഗ്ലാമർ ഉണ്ടായിരുന്നോ പ്രണവേ എന്നും, പ്രൊപ്പോസൽ സീനിൽ എവിടെയോ ഒരു ഗൗതം വാസുദേവമേനോൻ ടച്ച്’ പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയപ്പോൾ പയ്യൻ വേറെ ലെവൽ ആയി, ‘വിനീത് കൈവെച്ച നടന്മാരൊന്നും ഇതുവരെ പാഴായി പോയിട്ടില്ല, പ്രണവും അത് പോലെ ഉയരങ്ങളിൽ എത്തട്ടെ,’പ്രണവ് മോഹൻലാൽ അഭിനയിക്കുന്നതിനു പകരം ജീവിച്ചു തുടങ്ങി,’ എന്നിങ്ങനെ രസകരമായ കമന്റുകൾ എത്തുകയാണ്.

‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വിനീത് ശ്രീനിവാസൻ എന്ന അതുല്യ കലാകാരന്റെ കഴിവ് തിരിച്ചറിഞ്ഞിട്ടുള്ളവരാണ് മലയാളികൾ. അദ്ദേഹം തന്നെയാണ് ഇന്ന് മലയാളത്തിലെ മുൻനിര നായകന്മാരിലെ നിരവധിപേരെ സമ്മാനിച്ചത് അതും മികച്ച ചിത്രങ്ങളിലൂടെ, ആരും കൊതിക്കും ഗാനങ്ങളിലൂടെ. അതുകൊണ്ട് തന്നെ പ്രണവ് മോഹൻലാൽ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിന്റെ തുടക്കം മുതലേ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികൾക്കുള്ളത്.

‘ഹൃദയ’ത്തില ആദ്യ പാട്ടായ ‘ദർശനാ…’ പുറത്തിറങ്ങിയതോടെ ആ പ്രതീക്ഷ ഇരട്ടിക്കുകയാണ് മലയാളികളുടെ മനസ്സിൽ. ഹിഷാം അബ്ദുൾ വഹാബ് ഈണം നൽകിയ പാട്ട് ഹിഷാമും ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളായ ദർശന രാജേന്ദ്രനും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അരുൺ ഏളാട്ട് പാട്ടിനു വരികൾ കുറിച്ചിരിക്കുന്നു. 15 പാട്ടുകളാണ് ‘ഹൃദയത്തി’ലുള്ളത് എന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും പാട്ടിന് ലഭിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ പാട്ടിന്റെ ടീസറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അതേസമയം ‘ഹൃദയം’ സിനിമയിലെ ആദ്യ ഗാനമായ ‘ദർശന’യെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസൻ രംഗത്ത് എത്തുകയും ചെയിതിട്ടുണ്ട്. ഹൃദയം സിനിമയ്ക്കായി ഏറ്റവും ആദ്യം ചിട്ടപ്പെടുത്തിയ പാട്ട് ആണ് ഇതെന്നും ജൂലൈ 30, 2019ലാണ് ട്യൂൺ കംപോസ് ചെയ്തതെന്നും അദ്ദേഹം പറയുന്നു.

”ഞങ്ങളുടെ ഗാനത്തിന് നിങ്ങൾ നൽകുന്ന അതിരറ്റ സ്നേഹത്തിന് നന്ദി. 2019 ജൂലൈയിൽ ഹിഷാം അബ്ദുൽ വഹാബിന്റെ വീട്ടിലെ ചെറിയ സ്റ്റുഡിയോ മുറിയിൽ നിന്നും 2019 ജൂലൈ മാസത്തിലാണ് ദർശന ചിട്ടപ്പെടുത്തിയത്. മൈക്കിന്റെ മുന്നിൽ നിന്നുകൊണ്ട്‌ ആ ഗാനം ഒറ്റയടിക്ക് അവൻ പാടിത്തീർത്തപ്പോൾ അനുഭവിച്ച മന്ത്രികസ്പർശം ഇപ്പോഴും ഓർക്കുന്നു . ഇത് പുറത്തിറങ്ങാൻ ഞങ്ങൾ ഏകദേശം രണ്ട് വർഷവും മൂന്നു മാസങ്ങളും കാത്തിരുന്നു.

കഴിവുറ്റ സാങ്കേതിക വിദഗ്ധരുടെയും സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും അക്ഷീണ പ്രവർത്തനത്തിന്റെ ഫലമാണ് ‘ഹൃദയം’. പ്രേക്ഷകർ വിലമതിക്കുന്ന ഒരു അനുഭവം അവർക്കു സമ്മാനിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഈ സിനിമയ്ക്കായി, ഞങ്ങളുടെ ഹൃദയത്തിനായി, സർവവും സമർപ്പിക്കുന്നു. ഞങ്ങളുടെ ഈ സിനിമ, ഞങ്ങളുടെ ഹൃദയം, എല്ലാം ഞങ്ങൾ നിങ്ങൾക്ക് നൽകുകയാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഈശ്വരാനുഗ്രഹത്താൽ, ജനുവരി മാസത്തിൽ ഓഡിയോ കാസറ്റുകൾ എത്തും. സിനിമ ജനുവരിയിൽ പുറത്തിറങ്ങും. അതുവരെ ഞങ്ങളുടെ ഹൃദയത്തിന്റെ ചെറിയ ചെറിയ നുറുങ്ങുകൾ നിങ്ങളെത്തേടി എത്തിക്കൊണ്ടിരിക്കും.” വിനീത് ശ്രീനിവാസന്റെ പോസ്റ്റിൽ പറയുന്നു.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 42 വര്‍ഷത്തിനു ശേഷമാണ് മെറിലാന്‍ഡ് സിനിമാ നിർമാണത്തിലേക്കു തിരിച്ചെത്തുന്നത്. കല്യാണി പ്രിയദർശൻ ആണ് ഹൃദയത്തിലെ മറ്റൊരു നായിക. മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ എന്നിവരുടെ അടുത്ത തലമുറ ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Anandhu Ajitha

Recent Posts

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖ നിരോധിച്ച് ഡെന്മാർക്ക് | DENMARK BANS BURQA IN SCHOOLS & UNIVERSITIES

യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…

48 minutes ago

കമ്മ്യൂണിസ്റ്റ് പാർട്ടിയെ നിരോധിച്ച് പോളണ്ട് | POLAND BANS COMMUNIST PARTY

പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…

51 minutes ago

തടസങ്ങൾ മാറും ! അർഹിച്ച അംഗീകാരം തേടിയെത്തും | CHAITHANYAM

വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…

55 minutes ago

വേദങ്ങളിലെ ഉരുണ്ട ഭൂമിയും, സൂര്യനെ ചുറ്റുന്ന ഭൂമിയും | SHUBHADINAM

ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…

1 hour ago

എപ്സ്റ്റയിൻ ഫയലിൽ നിന്ന് 68 ഫോട്ടോകൾ പുറത്തുവിട്ടു! ഞട്ടിക്കുന്ന വിവരങ്ങൾ എന്ത്? EPSTEIN FILES

മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…

2 hours ago

നേരം ഇരുട്ടി വെളുത്തപ്പോൾ അപ്രത്യക്ഷമായ ഗ്രഹം !17 കൊല്ലങ്ങൾക്ക് ശേഷം ഉത്തരം കണ്ടെത്തി ശാസ്ത്രലോകം

ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…

2 hours ago