ലക്ഷ്മണൻ ജി
കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിലെ ആദരണീയ ലക്ഷ്മണൻ ജി അന്തരിച്ചു. വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു അന്ത്യം. 1960-കളിൽ ശ്രീപാദപ്പാറ എന്ന വിവേകാനന്ദ പാറയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. അക്കാലത്ത് പാറയിൽ സ്ഥാപിക്കപ്പെട്ട കുരിശ് നീക്കം ചെയ്യുന്നതിനായി ധീരമായ പോരാട്ടം നയിച്ച അഞ്ചു പേരിൽ ഒരാളായിരുന്നു അദ്ദേഹം.
1962-ൽ വിവേകാനന്ദപ്പാറയുടെ പേരിൽ തർക്കങ്ങൾ മുറുകിയപ്പോൾ, പാറയിലുണ്ടായിരുന്ന അനധികൃത നിർമ്മിതികൾ നീക്കം ചെയ്യാൻ ഒരു സംഘം രൂപീകരിക്കപ്പെട്ടു. കോഴിക്കോട് വെള്ളയിൽ കടപ്പുറത്തു നിന്നുള്ള ലക്ഷ്മണൻ ജി, ബാലൻ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഈ ദൗത്യം ഏറ്റെടുത്തത്. കടുത്ത പോലീസ് കാവലും എതിർപ്പുകളും നിലനിൽക്കെ, കടലിലൂടെ രഹസ്യമായി നീങ്ങി പാറയിലെത്തി അവിടുത്തെ നിർമ്മിതികൾ തച്ചുടച്ച് സമുദ്രത്തിലെറിയുകയായിരുന്നു. ഈ ധീരമായ നടപടിയാണ് പിന്നീട് ഏകനാഥ് റാനഡെയുടെ നേതൃത്വത്തിൽ ഇന്ന് കാണുന്ന വിവേകാനന്ദ സ്മാരകം പടുത്തുയർത്താൻ വഴിയൊരുക്കിയത്.
അനധികൃത നിർമ്മിതികൾ തച്ചുടച്ച് സമുദ്രത്തിലെറിഞ്ഞ സംഭവത്തെത്തുടർന്ന് തമിഴ്‌നാട് സർക്കാർ ഒരു കമ്മീഷനെ നിയോഗിക്കുകയും പാറയുടെ ചരിത്രപരമായ പ്രാധാന്യം പരിശോധിക്കുകയും ചെയ്തു. ഈ പാറ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന സ്ഥലമാണെന്നും അത് സാംസ്കാരിക പ്രാധാന്യമുള്ള ഇടമാണെന്നും കമ്മീഷൻ കണ്ടെത്തി. എന്നാൽ സ്മാരകം പണിയുന്നതിനെതിരെ അന്നത്തെ കേന്ദ്ര ഭരണകൂടത്തിലും ചില എതിർപ്പുകൾ ഉണ്ടായിരുന്നു. അന്നത്തെ കേന്ദ്ര സാംസ്കാരിക മന്ത്രി ഹുമയൂൺ കബീർ ഉൾപ്പെടെയുള്ളവർ അവിടെ സ്മാരകം പണിയുന്നത് പ്രകൃതിഭംഗിയെ ബാധിക്കുമെന്ന് പറഞ്ഞ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
എന്നാൽ രാഷ്ട്രീയ ഭേദമന്യേ പിന്തുണ ഉറപ്പാക്കിയ ഏകനാഥ് റാനഡെയുടെ നേതൃത്വത്തിലാണ് വിവേകാനന്ദ സ്മാരക സമിതി രൂപീകരിച്ചതും സ്മാരക നിർമ്മാണത്തിനുള്ള അനുമതി നേടിയെടുത്തതും. രാജ്യത്തുടനീളം സഞ്ചരിച്ച് മൂന്ന് ലക്ഷത്തിലധികം ജനങ്ങളിൽ നിന്നും അന്നത്തെ വിവിധ രാഷ്ട്രീയ നേതാക്കളിൽ നിന്നും അദ്ദേഹം ഒപ്പുശേഖരണം നടത്തി. എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് 1970 സെപ്റ്റംബർ 2-ന് അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് വി.വി. ഗിരിയാണ് വിവേകാനന്ദ സ്മാരകം രാഷ്ട്രത്തിന് സമർപ്പിച്ചത്. കന്യാകുമാരിയുടെ തീരത്ത് ഇന്നും ഈ സ്മാരകം ഭാരതീയ പൈതൃകത്തിന്റെ വിജയചിഹ്നമായി നിലകൊള്ളുന്നു.
ലക്ഷ്മണൻ ജിയുടെ ഈ ത്യാഗോജ്വലമായ പ്രവർത്തിയെ രാജ്യം വൈകിയാണെങ്കിലും ആദരിച്ചിട്ടുണ്ട്. നമ്മുടെ സംസ്കൃതിയെ സംരക്ഷിക്കാൻ അന്ന് ആ അഞ്ചുപേർ നടത്തിയ പോരാട്ടം ഉണ്ടായിരുന്നില്ലെങ്കിൽ വിവേകാനന്ദപ്പാറയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…