Kerala

നെടുമ്പാശ്ശേരിയിൽ നിന്ന് സ്വർണ്ണം കടത്തിയ സംഘം തലശ്ശേരിയില്‍ പിടിയില്‍; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച പ്രതികൾ കടത്തിയത് ഒന്നരക്കിലോ സ്വർണ്ണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണ്ണം കടത്തിയ സംഘം പിടിയിൽ. ഒന്നരക്കിലോ സ്വർണ്ണവുമായുള്ള ബാഗുമായി കടന്ന തൃശ്ശൂർ വെന്നുർ സ്വദേശി അഫ്സലിനെയാണ് തലശ്ശേരിയിലെ ഹോട്ടലിൽ വച്ച് പിടികൂടിയത്. ഇയാളുടെ കൂടെ ഹോട്ടല്‍ മുറിയിലുണ്ടായിരുന്ന 13 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് പിടികൂടി.

നെടുമ്പാശ്ശേരി പൊലീസ് സംഘം തലശ്ശേരിയിൽ സ്വർണ്ണമുള്ള ബാഗ് കണ്ടെടുക്കാനായി പരിശോധ നടത്തുകയാണ്. ഗൾഫിൽ നിന്നും വന്ന അഫ്സലിനെ കാണാനില്ലെന്ന് മാതാവ് ഉമ്മല്ലു പൊലീസിൽ പരാതി നൽകിയിരുന്നു. ഹോട്ടല്‍ മുറിയിൽ അഫ്സൽ ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നെന്ന് നെടുമ്പാശ്ശേരി എസ് ഐ അനീഷ് പറഞ്ഞു. പിടിക്കപ്പെട്ടവർ ക്രിമിനൽ ബന്ധമുള്ളവരാണ്. ചോദ്യങ്ങളോട് ഇവർ കൃത്യമായി മറുപടി പറയുന്നില്ല. പരിശോധന പൂർത്തിയാക്കി പ്രതികളെ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടു പോകുമെന്നും എസ് ഐ വ്യക്തമാക്കി.

admin

Recent Posts

ചർച്ചകൾ അങ്ങാടിപ്പാട്ടായാൽ ബിജെപിയിലേക്ക് ഇനി ആറുവരും ? പ്രമുഖ മദ്ധ്യമത്തിനു വല്ലാത്ത പ്രയാസം I EP JAYARAJAN

ജയരാജൻ വിഷയത്തിൽ ബിജെപിയും വെട്ടിലെന്ന് പറഞ്ഞ് സ്വയം ആനന്ദിക്കുന്ന പ്രമുഖ മാദ്ധ്യമം

41 mins ago

ദേവഗൗഡയുടെ കൊച്ചുമകന്‍ അശ്‌ളീലവീഡിയോയില്‍? അന്വേഷണം പ്രഖ്യാപിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍

മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ കൊച്ചുമകനും ഹസനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍…

1 hour ago

എന്താണ് ഫോണോ സർജറി ? വിശദ വിവരങ്ങളിതാ ! I PHONOSURGERY

വോക്കൽ കോഡിനെ ബാധിക്കുന്ന രോഗങ്ങൾ എങ്ങനെ കണ്ടെത്തി ചികിൽസിക്കാം I DR JAYAKUMAR R MENON

1 hour ago

“വയനാട്ടിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടി !”-ഗുരുതരാരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി !

ബെളഗാവി : വയനാട് ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ വിജയിപ്പിക്കാൻ, കോൺഗ്രസ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടിയെന്ന…

2 hours ago

ഏഴ് എ എ പി എം പിമാരെ കാണാനില്ല ! പാർട്ടി വൻ പ്രതിസന്ധിയിൽ

ദില്ലിയിൽ ബിജെപി അധികാരത്തിലേക്ക് ! എ എ പി യും കോൺഗ്രസ്സും തീർന്നു I CONGRESS DELHI PCC

2 hours ago